സ്വര്‍ണം മൂന്നാഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന വിലയില്‍

  • ഇടിവ് തുടര്‍ച്ചയായ രണ്ടാം ദിവസം
  • വെള്ളി വിലയിലും ഇടിവ്

Update: 2023-08-03 06:51 GMT

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയുടെ ഇടിവോടെ 5495 രൂപയിലേക്ക് എത്തി. ജൂലൈ  12നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത് .  പവന് 120 രൂപയുടെ ഇടിവോടെ 43,960 രൂപയില്‍ എത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ഉയര്‍ന്നും താഴ്ന്നും നീങ്ങുകയാണ് സ്വര്‍ണ വില. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 16 രൂപയുടെ ഇടിവോടെ 5995 രൂപയാണ് വില. പവന് 47,960 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്നും 128 രൂപയുടെ ഇടിവ്. ഔണ്‍സിന് 1932 - 1939 ഡോളര്‍ എന്ന തലത്തിലാണ് ആഗോള തലത്തില്‍ ഇന്ന് സ്വര്‍ണവില പുരോഗമിക്കുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. ഇത് ഓഗസ്റ്റിലും തുടരുകയാണ്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് പ്രകടമായിട്ടുള്ളത്. വെള്ളി വില ഗ്രാമിന് 1.80 രൂപയുടെ ഇടിവോടെ 78.50 രൂപയില്‍ എത്തി. 8 ഗ്രാം വെള്ളിക്ക് 628 രൂപയാണ് വില, 14.40 രൂപയുടെ ഇടിവ്. ഇന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു.  1 ഡോളറിന് 82.71 രൂപ എന്ന മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്.


Full View


Tags:    

Similar News