വരുണ്‍ ബിവറേജ്‌സിന് 1005 കോടി അറ്റാദായം

  • 25 ശതമാനം ഇടക്കാല ലാഭവീതം
  • വരുമാനത്തില്‍ 13.5 ശതമാനം വർധന
  • പെപ്സിയുടെ ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി

Update: 2023-08-03 09:12 GMT

ഇന്ത്യയക്കാര്‍ക്ക് പെപ്‌സിക്കോള നിര്‍മിച്ചുതരുന്ന വരുണ്‍ ബിവറേജ്‌സ് ലിമിറ്റഡ്‌സ ജൂണിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 1005.4 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 802 കോടി രൂപയേക്കാള്‍ 25.3 ശതമാനം കൂടുതലാണിത്. വരുമാനം ഈ കാലയളവില്‍ 5017.57 കോടി രൂപയില്‍നിന്ന് 13.5 ശതമാനം വര്‍ധിച്ച് 5699.7 കോടി രൂപയിലെത്തി.

മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനിയുടെ വരുമാനം 3221.85 കോടി രൂപയും അറ്റാദായം 372.92 കോടി രൂപയും വീതമായിരുന്നു.

പെപ്‌സികോയുടെ ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാണ് വരുണ്‍ ബിവറേജ്‌സ്. കമ്പനിയുടെ പ്രവര്‍ത്തനലാഭമാര്‍ജിന്‍ മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 1.69 ശതമാനം മെച്ചപ്പെട്ട് 26.9 ശതമാനത്തിലെത്തി. കമ്പനി രണ്ടാം ക്വാര്‍ട്ടറില്‍ ഓഹരിയൊന്നിന് 1.25 രൂപ ലാഭവീതവും (25 ശതമാനം) പ്രഖ്യാപിച്ചിട്ടുണ്ട്. ലാഭവീതമായി കമ്പനി 162 കോടി രൂപ വിതരണംചെയ്യും.

മികച്ച ഫലം പുറത്തുവിട്ടതിനെത്തുടര്‍ന്ന് വരുണ്‍ ബിവറേജ്‌സിന്റെ ഓഹരി വിലയില്‍ രണ്ടു ശതമാനം ഉയര്‍ച്ച നേടിയിട്ടുണ്ട്. ഇന്ന് 832 രൂപ വരെ ഉയര്‍ന്ന വരുണ്‍ ബിവറേജ്‌സ് ഉച്ചയ്ക്ക് രണ്ടരയ്ക്ക്  823 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

ആക്‌സിസ് സെക്യൂരിറ്റീസ് വരുണ്‍ ബിവറേജസില്‍ ബുള്ളിഷ് ആണ്. അവര്‍ നല്‍കിയിരിക്കുന്ന ലക്ഷ്യം 930 രൂപയാണ്.നോീൻ

Tags:    

Similar News