5 കമ്പനികളുടെ വിപണി മൂല്യം 1.97 ലക്ഷം കോടി ഇടിഞ്ഞു, ടിസിഎസ്സിനും ഇൻഫോസിസിനും ഏറ്റവും കൂടുതൽ നഷ്ടം

  • 5 കമ്പനികളുടെ വിപണി മൂല്യത്തിൽ 1.97 ലക്ഷം കോടി രൂപയുടെ ഇടിവ്
  • കഴിഞ്ഞയാഴ്ച ബിഎസ്ഇ സൂചിക188.51 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്നു.
  • ടിസിഎസിൻ്റെ വിപണി മൂല്യം 1,10,134.58 കോടി രൂപ കുറഞ്ഞ് 14,15,793.83 കോടി രൂപയിലെത്തി
;

Update: 2024-03-24 08:48 GMT
1.97 lakh crore loss in market value of 5 companies
  • whatsapp icon


കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ അഞ്ചെണ്ണത്തിൻ്റെ വിപണി മൂല്യത്തിൽ 1,97,958.56 കോടി രൂപയുടെ ഇടിവുണ്ടായി. ഐടി പ്രമുഖരായ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഇൻഫോസിസും ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞയാഴ്ച ബിഎസ്ഇ സൂചിക188.51 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്നു.

ടിസിഎസിൻ്റെ വിപണി മൂല്യം 1,10,134.58 കോടി രൂപ കുറഞ്ഞ് 14,15,793.83 കോടി രൂപയിലെത്തി. മികച്ച 10 സ്ഥാപനങ്ങളിൽ ഏറ്റവും വലിയ തക‌ർച്ചയായിരുന്നു ഇത്. ഇൻഫോസിസിൻ്റെ മൂല്യം 52,291.05 കോടി രൂപ ഇടിഞ്ഞ് 6,26,280.51 കോടി രൂപയായി.

ടെക് ഭീമനായ ആക്‌സെഞ്ചർ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വരുമാന പ്രവചനം കുറച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഐടി ഓഹരികൾ ഇടിഞ്ഞു.

ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെ വിപണി മൂല്യം 16,834.82 കോടി രൂപ ഇടിഞ്ഞ് 5,30,126.53 കോടി രൂപയായും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 11,701.24 കോടി രൂപ കുറഞ്ഞ് 5,73,266.17 കോടി രൂപയായും എത്തി. എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിപണി മൂലധനം (എംക്യാപ്) 6,996.87 കോടി രൂപ കുറഞ്ഞ് 10,96,154.91 കോടി രൂപയായി. എന്നിരുന്നാലും, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മൂല്യം 49,152.89 കോടി രൂപ ഉയർന്ന് 19,68,748.04 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12,851.44 കോടി രൂപ കൂട്ടി, അതിൻ്റെ എംകാപ് 6,66,133.03 കോടി രൂപയായി. ഐടിസിയുടെ മൂല്യം 11,108.51 കോടി രൂപ ഉയർന്ന് 5,34,768.59 കോടി രൂപയായും ഭാരതി എയർടെല്ലിൻ്റെ മൂല്യം 9,430.48 കോടി രൂപ ഉയർന്ന് 6,98,855.66 കോടി രൂപയായും ഉയർന്നു. ഐസിഐസിഐ ബാങ്കിൻ്റെ മൂല്യം 8,191.79 കോടി രൂപ ഉയർന്ന് 7,65,409.98 കോടി രൂപയായി.

ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ റാങ്കിംഗിൽ, റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിർത്തി, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, എൽഐസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ കമ്പനികളാണ് തൊട്ടു പിറകിൽ.

Similar News