ലാഭവിഹിതവും ഓഹരി വിഭജനവും: ഈ ആഴ്ച നിക്ഷേപകരെ ആകർഷിക്കുന്ന ഓഹരികൾ

  • എസ്‌ബിഐ കാർഡ്‌സ്, ക്രിസിൽ, ആർഇസി....... ഈ ആഴ്ചയിൽ ലാഭ വിഹിതം നൽകുന്ന ഓഹരികൾ
  • റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ പട്ടികയിൽ പേരുകൾ പ്രത്യക്ഷപ്പെടുന്ന എല്ലാ ഷെയർഹോൾഡർമാർക്കും ലാഭവിഹിതം നൽകണം.
  • ഈ ആഴ്‌ച ഡിവിഡൻ്റ് പ്രഖ്യാപിച്ച ഓഹരികൾ നോക്കാം.

Update: 2024-03-24 14:50 GMT


എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെൻ്റ് സർവീസസ്, ക്രിസിൽ ലിമിറ്റഡ്, ആർഇസി തുടങ്ങിയ ചില കമ്പനികളുടെ ഓഹരികൾ മാർച്ച് 26 ചൊവ്വാഴ്ച മുതൽ വരുന്ന ആഴ്ചയിൽ എക്‌സ്-ഡിവിഡൻ്റ് ട്രേഡ് ചെയ്യും.

അടുത്ത ഡിവിഡൻ്റ് പേ ഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഇക്വിറ്റി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്‌സ്-ഡിവിഡൻ്റ് തീയതി. റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ പട്ടികയിൽ പേരുകൾ പ്രത്യക്ഷപ്പെടുന്ന എല്ലാ ഷെയർഹോൾഡർമാർക്കും ലാഭവിഹിതം നൽകണം.

 അടുത്ത ആഴ്‌ച ഡിവിഡൻ്റ് പ്രഖ്യാപിച്ച ഓഹരികൾ ഇവയാണ്:

മാർച്ച് 28 വ്യാഴാഴ്ച എക്സ്-ഡിവിഡൻ്റ് ട്രേഡിംഗ് ഓഹരികൾ:

ആദിത്യ വിഷൻ ലിമിറ്റഡ്: കമ്പനി പ്രത്യേക ലാഭവിഹിതം 5.1 രൂപ പ്രഖ്യാപിച്ചു.

ക്രിസിൽ ലിമിറ്റഡ്: കമ്പനി അവസാന ലാഭവിഹിതം 28 രൂപ പ്രഖ്യാപിച്ചു.

ഹൗസിംഗ് ആന്റ് അർബൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്: കമ്പനി 28 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

പൃഥ്വി എക്സ്ചേഞ്ച് (ഇന്ത്യ) ലിമിറ്റഡ്: കമ്പനി 2 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ആർഇസി ലിമിറ്റഡ്: കമ്പനി 4.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ആർ സിസ്റ്റംസ് ഇൻ്റർനാഷണൽ ലിമിറ്റഡ്: കമ്പനി 6 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

എസ്ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെൻ്റ് സർവീസസ് ലിമിറ്റഡ്: കമ്പനി 2.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്: കമ്പനി 0.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

തിങ്കിം​ഗ് പിക്ചേഴ്സ് ലിമിറ്റഡ് : കമ്പനി 0.1 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

അടുത്ത ആഴ്‌ചയിൽ ഓഹരി വിഭജനം പ്രഖ്യാപിച്ച ഓഹരികൾ :

യുണൈറ്റഡ് വാൻ ഡെർ ഹോർസ്റ്റ് ലിമിറ്റഡ് 10 മുതൽ 5 രുപ വരെ ഓഹരി വിഭജനത്തിന് വിധേയമാകും. മാർച്ച് 26 ന് ഓഹരികൾ എക്സ്പ്ലിറ്റ് ആയി മാറും.

ധാത്രേ ഉദ്യോഗ് ലിമിറ്റഡ് 10 മുതൽ 1 രുപ വരെ ഓഹരി വിഭജനത്തിന് വിധേയമാകും. മാർച്ച് 28 ന് ഓഹരികൾ എക്സ്പ്ലിറ്റ് ആയി മാറും.

ലോറൻസിനി അപ്പാരൽസ് ലിമിറ്റഡ് 10 രൂപയിൽ നിന്ന് 1 രൂപയായി ഓഹരി വിഭജനത്തിന് വിധേയമാകും. മാർച്ച് 28 ന് ഓഹരികൾ എക്സ്പ്ലിറ്റ് ആയി മാറും.

പെർസിസ്റ്റൻ്റ് സിസ്റ്റംസ് ലിമിറ്റഡ് 10 രൂപയിൽ നിന്ന് 5 രൂപയായി ഓഹരി വിഭജനത്തിന് വിധേയമാകും. മാർച്ച് 28 ന് ഓഹരികൾ എക്സ്പ്ലിറ്റ് ആയി മാറും.

ഒരു സ്റ്റോക്ക് സ്പ്ലിറ്റ് എന്നത് ഒരു കോർപ്പറേറ്റ് പ്രവർത്തനമാണ്. ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനായി ഒരു കമ്പനി അതിൻ്റെ ഷെയറുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന നടപടിയാണിത്. കമ്പനി ഷെയർഹോൾഡർമാർക്ക് അധിക ഷെയറുകൾ ഇഷ്യൂ ചെയ്യുന്നു. അവർ മുമ്പ് കൈവശം വച്ചിരുന്ന ഷെയറുകളുടെ അടിസ്ഥാനത്തിൽ നിശ്ചിത അനുപാതത്തിൽ മൊത്തം തുക വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, എല്ലാ ഓഹരികളുടെയും മൊത്തം മൂല്യം (രൂപയിൽ) അതേപടി തുടരുന്നു, കാരണം ഒരു വിഭജനം കമ്പനിയുടെ മൂല്യത്തെ മാറ്റില്ല.

Tags:    

Similar News