യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് ആസ്തി 25,822 കോടിയിലെത്തി
- ലാര്‍ജ് കാപ് ഫണ്ടായി ആരംഭിച്ച യുടിഐ ഇക്വിറ്റിയാണ് പിന്നീട് യുടിഐ ഫ്‌ളെക്‌സ് കാപ് ഫണ്ടായി മാറിയത്
- കാറ്റഗറി കണക്കാക്കാതെ വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളില്‍ നിക്ഷേപിക്കുകയാണ് ഈ ഓപ്പണ്‍ എന്‍ഡ് ഫണ്ട്
ദീര്‍ഘകാലത്തില്‍ സമ്പത്തു സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച യുടിഐ ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ ആസ്തി 25,822 കോടി രൂപയിലെത്തി. 1992 ഓഗസ്റ്റില്‍ തുടക്കം കുറിച്ച ഫണ്ടിന്റെ വാര്‍ഷിക റിട്ടേണ്‍ 14.66 ശതമാനമാണ്. ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി റിട്ടേണ്‍ 13.52 ശതമാനവും ബഞ്ച്മാര്‍ക്കായി നിഫ്റ്റി 500-ന്റെ റിട്ടേണ്‍ 12.68 ശതമാനവുമാണ്.
ലാര്‍ജ് കാപ് ഫണ്ടായി ആരംഭിച്ച യുടിഐ ഇക്വിറ്റിയാണ് പിന്നീട് യുടിഐ ഫ്‌ളെക്‌സ് കാപ് ഫണ്ടായി മാറിയത്. കാറ്റഗറി കണക്കാക്കാതെ വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളില്‍ നിക്ഷേപിക്കുകയാണ് ഈ ഓപ്പണ്‍ എന്‍ഡ് ഫണ്ട്. ഇപ്പോള്‍ മൊത്തം ആസ്തിയുടെ 65 ശതമാനത്തോളം എസ്‌ഐപി അടിസ്ഥാനത്തിലുള്ള വളര്‍ച്ചയെ അടിസ്ഥാനമാക്കിയുളള ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന രീതിയാണു പിന്തുടരുന്നത്. ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി ഫണ്ടായ ഫ്‌ളെക്‌സി കാപ് ഫണ്ട് മൊത്തം ആസ്തിയുടെ 95.59 ശതമാനവും ഇക്വിറ്റിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 45 ശതമാനത്തോളം ലാര്‍ജ് കാപ്പിലും 25.5 ശതമാനത്തോള മിഡ്കാപ് ഓഹരികളിലും 10.53 ശതമാനം സ്‌മോള്‍ കാപ് ഓഹരികളിലുമാണ്. മറ്റുവള്ളവയിലെ നിക്ഷേപം 15.41 ശതമാനമാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ടിഐ മിന്‍ഡ്ട്രീ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ ബാങ്ക്, അവന്യൂ സൂപ്പര്‍മാര്‍ക്ക്‌സ്, ഇന്‍ഫോ-എഡ്ജ്, ആസ്ട്രല്‍, കോഫോര്‍ജ് തുടങ്ങിയവയാണ് മുന്‍നിര നിക്ഷേപ ഓഹരികള്‍. ആകെ നിക്ഷേപത്തിന്റെ 45 ശതമാനത്തോളം ഈ പത്തു കമ്പനികളിലാണ്.