1.30 ലക്ഷം കോടി വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്ത് ടോപ് 10 കമ്പനികള്‍

  • ഏറ്റവും വലിയ നേട്ടം എച്ച്ഡിഎഫ്‍സി ബാങ്കിന്
  • ഒന്നാം സ്ഥാനത്ത് റിലയന്‍സ് തുടരുന്നു
;

Update: 2023-09-10 10:01 GMT
top 10 companies with combined market capitalization
  • whatsapp icon

വിപണിയിലെ മൊത്തത്തിലുള്ള പോസിറ്റീവ് പ്രവണതയ്‌ക്കിടയിൽ ടോപ് 10 കമ്പനികളുടെ വിപണിമൂല്യത്തില്‍ കഴിഞ്ഞയാഴ്ച ഉണ്ടായത് വലിയ മുന്നേറ്റം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഏറ്റവും വലിയ നേട്ടമുണ്ടാക്കി. വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ 10 കമ്പനികളുടെ സംയോജിത വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1.30 ലക്ഷം കോടി രൂപ ഉയർന്നു. കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 878.4 പോയിന്റ് അഥവാ 1.34 ശതമാനം ഉയച്ചയാണ് പ്രകടമാക്കിയത്. 

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 37,262.86 കോടി രൂപ ഉയർന്ന് 12,30,015.05 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസ് 24,356.24 കോടി രൂപ കൂട്ടി മൂല്യം 16,56,934.23 കോടി രൂപയാക്കി. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മൂല്യം 23,436.22 കോടി രൂപ ഉയർന്ന് 12,59,902.86 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 12,271.34 കോടി രൂപയായി 5,20,706.48 കോടി രൂപയായും മാറി.

ഭാരതി എയർടെല്ലിന്റെ എംക്യാപ് 11,101.41 കോടി രൂപ ഉയർന്ന് 4,95,368.83 കോടി രൂപയായും ഇൻഫോസിസിന്റെത് 11,039.95 കോടി രൂപ ഉയർന്ന് 6,09,957.34 കോടി രൂപയായും മാറി. ബജാജ് ഫിനാൻസിന്‍റെ മൂല്യം 5,592.63 കോടി രൂപ ഉയർന്ന് 4,48,943.59 കോടി രൂപയിലും ഹിന്ദുസ്ഥാൻ യുണിലിവറിന്‍റെ മൂല്യം 2,267.36 കോടി രൂപ ഉയർന്ന് 5,90,839.97 കോടി രൂപയിലും എത്തി. 

ഐടിസിയുടെ മൂല്യം 1,718.63 കോടി രൂപ ഉയർന്ന് 5,51,932.70 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 1,111.59 കോടി രൂപ ഉയർന്ന് 6,79,479.96 കോടി രൂപയായും മാറി.

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടർന്നു. ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നിങ്ങനെയാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍.

Tags:    

Similar News