13 വർഷത്തെ ഉയരത്തിൽ പൊതുമേഖലാ ഓഹരി; ഇൻട്രാഡേയിൽ 14% കുതിപ്പ്

  • കഴിഞ്ഞ വർഷം 250 ശതമാനത്തിലധികം ഉയർന്നു
  • മ്യൂച്വൽ ഫണ്ടുകൾ ഓഹരികളിലേക്കുള്ള നിക്ഷേപം ഉയർത്തി

Update: 2024-03-04 08:31 GMT

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൻ്റെ (BHEL) ഓഹരികൾ 14 ശതമാനത്തിലധികം ഉയർന്ന് 13 വർഷത്തെ ഉയർന്ന നിലയിൽ എത്തി ചേർന്നു. ഓഹരികൾ ഇൻട്രാഡേയിൽ 269 രൂപയെന്ന ഉയർന്ന നിലയിലെത്തി. ഓഹരിയുടെ സർവകാലനേട്ടം 390 രൂപയാണ്. നിലവിൽ ഓഹരി സർവകാല നേട്ടത്തിൽ നിന്നും 31% താഴ്ന്നാണ് ട്രേഡിങ്ങ് നടത്തുന്നത്. നിഫ്റ്റിയിലെ 26 ശതമാനം ഉയർച്ചയെ അപേക്ഷിച്ച് മൾട്ടിബാഗർ സ്റ്റോക്ക് കഴിഞ്ഞ വർഷം 250 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 93 ശതമാനം വർധനയാണ് വിപണിയിൽ ഓഹരി രേഖപ്പെടുത്തിയത്.

സിംഗ്‌റൗളി സൂപ്പർ തെർമൽ പവർ പ്രോജക്ടിൻ്റെ മൂന്നാം ഘട്ടത്തിനായി 17,195.3 കോടി രൂപയുടെ നിക്ഷേപത്തിന് മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് ഓഹരികളിൽ നേട്ടം കാണാനായത്. ബിഎച്ച്ഇഎൽ മാത്രമാണ് നിർമാണത്തിനായുള്ള ലേലത്തിൽ ബിഡ്‌ഡർ ആയി ഉണ്ടായിരുന്നത്. ഓഹരികളിൽ വിലയിലെ മുന്നേറ്റത്തിനൊപ്പം വോളിയം വർധനവും അനുകൂലമാണ്. ബിഎസ്ഇയിലും എൻഎസ്ഇയിലും മൊത്തം 15 കോടി ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്, ഒരു മാസത്തെ ശരാശരി വോളിയം 4 കോടി ഓഹരികളാണ്.

കൽക്കരി മുതൽ കെമിക്കൽസ് ബിസിനസ്സ് വരെ ഏറ്റെടുക്കുന്നതിന് കോൾ ഇന്ത്യയുമായി (സിഐഎൽ) സംയുക്ത സംരംഭ കരാർ (ജെവിഎ) ഒപ്പുവെച്ചത് മുതൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരികൾ വീണ്ടും വിപണിയിൽ ശ്രദ്ധ നേടി തുടങ്ങിയിരുന്നു. സംയുക്ത സംരംഭത്തിന് കീഴിൽ, കമ്പനിയുടെ ഇൻ-ഹൗസ് വികസിപ്പിച്ച പ്രഷറൈസ്ഡ് ഫ്ലൂയിസ്ഡ് ബെഡ് ഗ്യാസിഫിക്കേഷൻ (പിഎഫ്ബിജി) സാങ്കേതികവിദ്യ ഉപയോഗിച്ച് 2,000 ടിപിഡി അമോണിയം നൈട്രേറ്റ് പ്ലാൻ്റ് സ്ഥാപിക്കും. ഒരു ലക്ഷം രൂപ പ്രാരംഭ ഓഹരി മൂലധനമുള്ള ഒരു 'പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയായി കരാർ കൊണ്ടുപോകും. കോൾ ഇന്ത്യയ്ക്ക് 51 ശതമാനവും ഭെലിനു 49 ശതമാനവും ആയിരിക്കും ഇക്വിറ്റി ഷെയർഹോൾഡിംഗ്.

വൈദ്യുതി, വ്യവസായ വിഭാഗങ്ങളിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസിനു പ്രവർത്തനങ്ങളുണ്ട്. ടർബോ ജനറേറ്ററുകൾ, ബോയിലറുകൾ, ടർബൈനുകൾ, ആക്സസറികൾ തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു, കൂടാതെ ഗ്യാസ്, കൽക്കരി, ജലവൈദ്യുത, ആണവ, സൗരോർജ്ജം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്ലാൻ്റുകൾ നിർമ്മിക്കുന്നു. പ്രോസസ് ഇൻഡസ്ട്രീസ്, ഗതാഗതം, പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്ക് ഇത് സേവനങ്ങൾ നൽകുന്നുണ്ട്.

ബിഎച്ച്ഇഎൽ ട്രാക്ക് ചെയ്യുന്ന 19 അനലിസ്റ്റുകളിൽ, അഞ്ച് പേർ"ബൈ" ശുപാർശ നൽകുന്നുണ്ട്, മൂന്ന് പേർ "ഹോൾഡ്" റേറ്റിംഗ് നൽകുമ്പോൾ 11 പേർ സ്റ്റോക്കിൽ "സെൽ" അല്ലെങ്കിൽ തത്തുല്യമായ റേറ്റിംഗ് നിലനിർത്തുന്നത് തുടരുന്നു.ഭെല്ലിൻ്റെ ഏറ്റവും ഉയർന്ന ടാർഗറ്റ് വില (300 രൂപ) നൽകിയിരിക്കുന്നത് ഐസിഐസിഐ സെക്യൂരിറ്റീസ് ആണ്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഓർഡർ വിജയങ്ങൾ ₹ 65,000 കോടി കടക്കുമെന്ന് സെക്യൂരിറ്റീസ് വിശ്വസിക്കുന്നു. ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകൾ ഓഹരികളിലേക്കുള്ള നിക്ഷേപം 2022 ജൂണിലെ 1.5% ൽ നിന്ന് 2023 ഡിസംബറിൽ 6.27% ആയി ഉയർത്തിയിട്ടുണ്ട്. 

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News