തിരിച്ചുകയറി നസറ ടെക്നോളജീസ് ഓഹരികള്‍

Update: 2023-09-28 05:57 GMT
nasara technologies shares return back
  • whatsapp icon

ജിഎസ്‌ടി അധികൃതര്‍ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും നികുതി ഡിമാൻഡ് മുന്നോട്ടുവെക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ നസറ ടെക്‌നോളജീസ് ഓഹരികള്‍ 0.5 ശതമാനം ഇടിവ് പ്രകടമാക്കി 822 രൂപയിൽ എത്തി.  എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചുവില്‍ 1. 50 ശതമാനം വരെ ഉയര്‍ന്ന് 840 രൂപയിലെത്തി. 

സിജിഎസ്ടിയുടെ സെക്ഷൻ 50 പ്രകാരം പലിശ സഹിതം 2.83 കോടി രൂപയുടെ നികുതിയും പിഴയും അടയ്ക്കണമെന്നാണ് മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ജിഎസ്‍ടി ഇന്റലിജൻസിൽ നിന്ന് നോട്ടീസ് ലഭിച്ചതായാണ് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയത്. സേവനങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട നികുതി അടവില്‍ വീഴ്ചയുണ്ടെന്നാണ് ആരോപണം. 

ഇന്ത്യയിലെ നിരവധി ഗെയിമിംഗ് കമ്പനികൾക്ക് ഈ മാസം വലിയ ജിഎസ്‍ടി നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. കമ്പനികളുടെ വിപണി മൂല്യത്തേക്കാൾ ഉയര്‍ന്ന നികുതി ഡിമാന്‍ഡ് നേരിടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഈ മേഖലയുടെ പ്രതിനിധികള്‍ പറയുന്നു. 

"കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള അപ്രതീക്ഷിത സംഭവങ്ങൾ കാരണം, സേവനങ്ങളുടെ കയറ്റുമതിയിൽ നിന്നുള്ള വരുമാനം ലഭിക്കുന്നതിന് കാലതാമസമുണ്ടായി. എന്നിരുന്നാലും, കമ്പനിക്ക് കയറ്റുമതി വരുമാനം മുഴുവൻ ലഭിക്കില്ലാ എന്നു കരുതുന്നതിന് നിലവില്‍ സൂചനകള്‍ ഇല്ല, നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ കമ്പനി ഷോകേസ് നോട്ടീസിന് മറുപടി നൽകും," റെഗുലേറ്ററി ഫലയിംഗില്‍ നസറ ടെക്നോളജീസ് വ്യക്തമാക്കി. 

Tags:    

Similar News