യുഎസ്‌ ഫെഡ് ചെയർമാന്റെ പ്രവചനം ആഗോള വിപണികളെ പിടിച്ചുലച്ചു

  • രാവിലെ 7.30-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -69.50 പോയിന്റ് ഇടിഞ്ഞ് നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്.
  • ലോഹങ്ങളുടെയും റീയൽറ്റിയുടെയും പിൻബലത്തിൽ ഇന്നലെ സെന്‍സെക്‌സ് 144.61 പോയിന്റ് ഉയർന്ന് 62,677.91 ലും നിഫ്റ്റി 52.30 പോയിന്റ് വർധിച്ചു
  • ഇന്നലെ (ഡിസംബർ 14) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 926.45 കോടി രൂപയ്ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 372.16 കോടി രൂപയ്ക്കും ഓഹരികൾ അധികം വാങ്ങി

Update: 2022-12-15 02:24 GMT

കൊച്ചി: പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകൾ ഉണ്ടെങ്കിലും അതിനെ പൂർണമായും വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് യു എസ്‌ ഫെഡ് ഗവർണർ ജെറോമി പവെൽ പലിശ നിരക്ക് അര ശതമാനം ഉയർത്തിയെന്ന് മാത്രമല്ല ഇനിയും കൂട്ടി 2023 -ൽ അത് 5 ശതമാനത്തിന് മുകളിലെത്തേണ്ട ആവശ്യമുണ്ടെന്നു പ്രവചിച്ചത് വിപണിക്ക് തിരിച്ചടിയായിട്ടുണ്ട്. ആഗോള വിപണികളെല്ലാം ഇന്നലെ താഴ്ചയിലാണ് അവസാനിച്ചത്. ആഭ്യന്തര വിപണിയിലും ഇന്ന് അതിന്റെ അലയടികൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

എന്നാൽ, പണപ്പെരുപ്പം ഇനിയും കുറയുമെന്നും ഇന്ത്യയിൽ ഒരു സ്തംഭനാവസ്ഥ ഉണ്ടാകില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 21 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.85 ശതമാനമായി കുറഞ്ഞെന്നു ഇന്നലെ പുറത്തിറങ്ങിയ ഡാറ്റ ചൂണ്ടിക്കാണിച്ച ധനമന്ത്രി മറ്റ് കറൻസികൾക്കെതിരെ ഇന്ത്യൻ രൂപ ശക്തിപ്പെടുകയാണെന്നും പറഞ്ഞു.

രാവിലെ 7.30-ന് സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -69.50 പോയിന്റ് ഇടിഞ്ഞ് നിൽക്കുന്നത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്.

ലോഹങ്ങളുടെയും റീയൽറ്റിയുടെയും പിൻബലത്തിൽ ഇന്നലെ സെന്‍സെക്‌സ് 144.61 പോയിന്റ് ഉയർന്ന് 62,677.91 ലും നിഫ്റ്റി 52.30 പോയിന്റ് വർധിച്ചു 18,660.30 ലുമെത്തി. ബാങ്ക് നിഫ്റ്റി ഇടക്ക് സർവകാല റെക്കോർഡ് ആയ 44,151.80 ൽ എത്തിയ ശേഷം 102.85 പോയിന്റ് വർധിച്ച് 44,049.10 ൽ അവസാനിച്ചു.

കേരള ലിസ്റ്റഡ് കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡിഎമ്മും, സിഎസ്‌ബി ബാങ്കും, ധനലക്ഷ്മി ബാങ്കും, ഫാക്റ്റും, ഫെഡറൽ ബാങ്കും, ജിയിജിത്തും, കിറ്റെക്‌സും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, വി ഗാർഡും ലാഭത്തിലായിരുന്നു. എന്നാൽ, ഹാരിസൺ മലയാളവും, ജ്യോതി ലാബും, കിംസും, കല്യാൺ ജൂവല്ലേഴ്‌സും, കൊച്ചിൻ ഷിപ് യാഡും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളിൽ പുറവങ്കര നഷ്ടത്തിൽ അവസാനിച്ചപ്പോൾ ശോഭയും പി എൻ സി ഇൻഫ്രയും നേട്ടത്തിലാണ്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 14) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 926.45 കോടി രൂപയ്ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 372.16 കോടി രൂപയ്ക്കും ഓഹരികൾ അധികം വാങ്ങി.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി ഉയർന്ന തലത്തിൽ, 18,700 എന്ന പ്രതിരോധത്തിന് അപ്പുറത്തേക്ക് നീങ്ങുന്നതിൽ പരാജയപ്പെട്ടു. 18,500-ന് മുകളിൽ നിൽക്കുന്നിടത്തോളം ട്രെൻഡ് പോസിറ്റീവ് ആയി തുടരും. ഉയർന്ന തലത്തിൽ, സൂചികയുടെ മുന്നേറ്റം 18,700-ന് മുകളിൽ വരാം. അതുവരെ നിഫ്റ്റി 18,500-18,700 എന്ന പരിധിയിൽ തുടർന്നേക്കാം.

ലോക വിപണി

ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (77.25), ചൈന ഷാങ്ഹായ് (0.20) എന്നിവ ഉയർച്ചയിലാണ്. എന്നാൽ, സൗത്ത് കൊറിയൻ കോസ്‌പി (-11.23), ജപ്പാൻ നിക്കേ (-30.68), തായ്‌വാൻ (-41.06), ജക്കാർത്ത കോമ്പസിറ്റ് (-8.57) എന്നിവയെല്ലാം ചുവപ്പിലാണ്.

ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-6.96), എസ് ആൻഡ് പി 500 (-24.33), നസ്‌ഡേക് കോമ്പസിറ്റ് (-85.92) എന്നിവയെല്ലാം താഴ്ചയിലേക്ക് വീണു.

ബുധനാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-37.69), പാരീസ് യുറോനെക്സ്റ്റ് (-14.19), ലണ്ടൻ ഫുട്‍സീ (-6.96) എന്നിവയും നഷ്ടത്തിൽ അവസാനിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

വാക്‌സിൻ കമ്പനിയായ സൈറസ് പൂനവാല ഗ്രൂപ്പിന്റെ നോൺ-ബാങ്കിംഗ് വിഭാഗമായ പൂനവാല ഫിൻകോർപ്പ് (ഓഹരി വില 302.05 രൂപ), അതിന്റെ ഹൗസിംഗ് സബ്‌സിഡിയറി പൂനവാല ഹൗസിംഗ് ഫിനാൻസ് സ്വകാര്യ ഇക്വിറ്റി ഭീമനായ ടിപിജിക്ക് 3,900 കോടി രൂപയ്ക്ക് വിൽക്കുമെന്ന് അറിയിച്ചു.

LGBTQIA+ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് 15 ലക്ഷം രൂപ ഇൻഷ്വർ ചെയ്ത തുകയ്ക്ക് 1,999 രൂപ പ്രീമിയത്തിൽ മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിന് ടാറ്റ എഐജിയുമായി ആക്‌സിസ് ബാങ്ക് (ഓഹരി വില 942.40 രൂപ) ബുധനാഴ്ച ചേർന്നു.

വി ആർ എൽ ലോജിസ്റ്റിക്‌സിന്റെ (ഓഹരി വില 574.80 രൂപ) പ്രമോട്ടർ വിജയ് ബസവന്നപ്പ സങ്കേശ്വർ കമ്പനിയുടെ 47.92 ലക്ഷം ഓഹരികൾ ഓഹരിക്ക് ശരാശരി 570 രൂപയ്ക്ക് ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 273 കോടി രൂപയ്ക്ക് വിറ്റു. ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് (എംഎഫ്), ക്വാണ്ട് എംഎഫ്, മാക്സ് ലൈഫ് ഇൻഷുറൻസ് എന്നിവ കമ്പനിയുടെ മൊത്തം 18.19 ലക്ഷം ഓഹരികൾ ഏറ്റെടുത്തു.

എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ പ്രകാരം സിഡിസി ഗ്രൂപ്പ് എക്വിറ്റസ് ഹോൾഡിങ്‌സിന്റെ (ഓഹരി വില 125.05 രൂപ) 76,04,280 ഓഹരികൾ 95.08 കോടി രൂപക്ക് വിറ്റു. ഒരു ഓഹരിക്ക് ശരാശരി 125.04 രൂപ നിരക്കിലാണ് വിറ്റഴിച്ചത്.

രാജസ്ഥാനിലെ REZ-ൽ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയിൽ 330.61 കോടി രൂപ നിക്ഷേപിക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ ഉടമസ്ഥതയിലുള്ള പവർഗ്രിഡിന്റെ (ഓഹരി വില 219.20 രൂപ) ഡയറക്ടർമാരുടെ സമിതി അംഗീകാരം നൽകി.

തെർമക്സിനും (ഓഹരി വില 2034.35 രൂപ) ഗ്രൂപ്പ് സ്ഥാപനങ്ങൾക്കുമെതിരെ കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ 1,381.55 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസ് മാറ്റിവച്ചതായി കമ്പനി ബുധനാഴ്ച അറിയിച്ചു.

വിപ്രോ (ഓഹരി വില 400.05 രൂപ) മിഡിൽ ഈസ്റ്റിൽ പുതിയ സാമ്പത്തിക സേവന ഉപദേശക കമ്പനിയായ കാപ്‌കോ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി 5,000 യൂണിറ്റ് XPRES-T EV-കൾ വിതരണം ചെയ്യാൻ കരാർ ഒപ്പിട്ടതായി ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില 417.90 രൂപ) ബുധനാഴ്ച അറിയിച്ചു.

ടയർ വൺ ബോണ്ടുകൾ വഴി 10,000 കോടി രൂപയുടെ മൂലധന സമാഹരണ പദ്ധതിക്ക് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഓഹരി വില 625.50 രൂപ) ബുധനാഴ്ച അറിയിച്ചു.

ഇന്ത്യയ്ക്കും നേപ്പാളിനും വേണ്ടി 314 കോടി രൂപയ്ക്ക് റാസൽ (റോസുവാസ്റ്റാറ്റിൻ) ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസുമായി (ഓഹരി വില 439.55 രൂപ) കരാർ ഒപ്പിട്ടതായി ജെബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില 2024.30 രൂപ) ബുധനാഴ്ച അറിയിച്ചു.

രാജ്യത്ത് പ്രമേഹ മരുന്നും SGLT-2 ഇൻഹിബിറ്ററുകളും വിപണനം നടത്തുന്നതിന് ബോർഹിന്ജ്ർ ഇങ്ങൽഹെയിം ഇന്ത്യയുമായി കരാർ ഒപ്പിട്ടതായി ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് (ഓഹരി വില 1622.10 രൂപ) അറിയിച്ചു. SGLT-2 ഇൻഹിബിറ്ററുകളുടെ വിപണി മൂല്യം ഏകദേശം 1,927 കോടി രൂപയാണ്.

പൊതുമേഖലാ സ്ഥാപനമായ എൻടിപിസി (ഓഹരി വില 171.60 രൂപ) ഡിസംബർ 16-ന് നോൺ-കൺവെർട്ടിബിൾ കടപ്പത്രങ്ങളിലൂടെ പ്രതിവർഷം 7.44 ശതമാനം കൂപ്പണിൽ 500 കോടി രൂപ സമാഹരിക്കുമെന്ന് പ്രസ്താവിച്ചു.

മഹാരാഷ്ട്രയിലെ പൂനെയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനും വികസനത്തിനുമായി അടുത്ത 7-8 വർഷത്തിനുള്ളിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് (ഓഹരി വില 1286.45 രൂപ) ബുധനാഴ്ച അറിയിച്ചു.

ഐആർസിടിസി-യുടെ (ഓഹരി വില 734.90 രൂപ) 5 ശതമാനം വരെ, അതായത് 4 കോടി ഓഹരികൾ ഒരു ഓഫർ ഫോർ സെയിൽ (OFS) വഴി 680 രൂപ നിരക്കിൽ സർക്കാർ വ്യാഴാഴ്ച വിൽക്കും. ഇതിലൂടെ ഖജനാവിന് 2,700 കോടി രൂപ ലഭിക്കും.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,980 രൂപ (0 രൂപ)

യുഎസ് ഡോളർ = 82.49 രൂപ (-11 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 80.39 ഡോളർ (-0.36%)

ബിറ്റ് കോയിൻ = 15,11,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.19% ശതമാനം ഉയർന്ന് 103.41 ആയി.

ഐപിഓ

ഓട്ടോമൊബൈൽ വിതരണ ശൃംഖലയായ ലാൻഡ് മാർക്ക് കാർസിന്റെ 150 കോടിയുടെ പുതിയ ഇഷ്യൂവും 402 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും രണ്ടാം ദിനത്തിൽ 39 ശതമാനം സബ്സ്ക്രൈബ് ചെയ്തു. എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ പ്രകാരം, 80,41,805 ഓഹരികൾക്കെതിരെ 31,33,102 ഓഹരികൾക്കായി ബിഡുകൾ ലഭിച്ചു. ഇന്ന് (ഡിസംബർ 15) അവസാനിക്കുന്ന ഐ പി ഓ-യുടെ വില 481-506 രൂപയാണ്.

അബാൻസ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്ന്റെ 38 ലക്ഷം ഓഹരികൾ വിൽക്കാനുള്ള ഐ പി ഓ മൂന്നാം ദിനത്തിൽ 46 ശതമാനം സബ്‌സ്‌ക്രൈബുചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം 1,28,00,000 ഓഹരികൾക്കെതിരെ 58,75,155 ഓഹരികൾക്കായി ബിഡുകൾ ലഭിച്ചു. 256-270 രൂപ പ്രൈസ് ബാൻഡിലുള്ള ഇഷ്യു ഇന്ന് (ഡിസംബർ 15 ന്) അവസാനിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാവും വിൽപനക്കാരുമായ സുല വൈൻയാർഡ്‌സിന്റെ 960 കോടി രൂപ സമാഹരിക്കാനുള്ള ഇഷ്യൂ അവസാന ദിവസം 2 ഇരട്ടി സബ്സ്ക്രൈബ് ചെയ്തു. എൻഎസ്ഇയിൽ ലഭ്യമായ ഡാറ്റ പ്രകാരം ഐപിഒയ്ക്ക് 1,88,30,372 ഓഹരികൾക്കെതിരെ 4,38,36,912 ഓഹരികൾക്കായി ബിഡ്ഡുകൾ ലഭിച്ചു. ഒരു ഷെയറിന് 340-357 രൂപ പ്രൈസ് ബാൻഡുണ്ടായിരുന്നു.

Tags:    

Similar News