അടുത്ത ഘട്ട മുന്നേറ്റത്തിൽ ബാങ്ക് നിഫ്റ്റിയുടെ ടാർഗറ്റ് അറിയാം; ബെഞ്ച്മാർക്ക് സൂചികകളിൽ വിദഗ്ധർക്ക് പറയാനുള്ളത്
- ബാങ്കിങ് സെക്ടറുകളുടെ പങ്കാളിത്തം നിർണായകം
- വരുന്ന ആഴ്ച 4 ട്രേഡിങ്ങ് സെഷനുകൾ
- ഈ ലെവലുകളിലേക്കുള്ള ടെക്നിക്കൽ പുൾബാക്ക് ബയിങ് അവസരം
റെക്കോർഡിലേക്ക് മാർച്ച് ചെയ്തുകൊണ്ടാണ് ഇന്ത്യൻ വിപണി മാർച്ച് സീരീസ് ആരംഭിച്ചിരിക്കുന്നത്. 22500 ഇനി നിഫ്റ്റിക്ക് കാണാമറയത്തല്ല. 8.4 ശതമാനം വളർച്ചയുടെ കരുത്തുള്ള കുതിപ്പാണ് വെള്ളിയാഴ്ച വിപണി നൽകിയത്. മെറ്റൽ സൂചിക 3.6% നേട്ടം നൽകിയപ്പോൾ ഏഴോളം സെക്ടറിൽ സൂചികകൾ 2 ശതമാനത്തിലധികം ഉയർന്നു. ആയിരം പോയിന്റുകളിലധികം നേട്ടം ബാങ്ക് നിഫ്റ്റിയും നൽകിയതോടെ വിപണിയിലും ബുള്ളുകൾ അക്രമകാരികളെന്ന കുപ്രസിദ്ധി നേടി. ഫെബ്രുവരി സീരിസിന്റെ മന്ത്‌ലി എക്സ്പയറിയും ജിഡിപി കണക്കുകളും പ്രത്യേക സെഷനും അടക്കം 6 ട്രേഡിങ്ങ് ദിനങ്ങളുള്ള ആഴ്ചയിൽ നിഫ്റ്റി 21860 എന്ന താഴ്ചയിൽ നിന്നും പുതിയ റെക്കോർഡിലേക്ക് കുതിച്ചു ചാടി. ശനിയാഴ്ചയിലെ പ്രത്യേക സെഷനിൽ നിഫ്റ്റി,സെൻസെസ് എന്നി സൂചികകളും ടാറ്റ മോട്ടോർസ്, ടാറ്റ സ്റ്റീൽ, റിലയൻസ് എന്നി ലാർജ് ക്യാപ് ഓഹരികളും പുതിയ ഉയരങ്ങളിലെത്തി. നിഫ്റ്റി 22,419.55 എന്ന പുതിയ ഉയരം ശനിയാഴ്ചയിൽ മാർക്ക് ചെയ്തു.
നിഫ്റ്റിയുടെ ഹെസ്വ കാല ട്രെൻഡ് പോസിറ്റീവായി തുടരുന്നുവെന്ന് എച്ഡിഫ്സി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി അഭിപ്രായപ്പെടുന്നു. 22,200 ന്റെ പിന്തുണ നിരീക്ഷിച്ചുകൊണ്ട് 22600 ടാർഗെറ്റായി പരിഗണിക്കാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, രൂപക് ദേ നൽകുന്ന സപ്പോർട്ട് ലെവലും 22200 ആണ്. റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സിലെ(RSI) ബുള്ളിഷ് ക്രോസ്സോവർ വിപണിയിലെ സെന്റിമെന്റ് ശരിവെക്കുന്നുണ്ട്. നേട്ടങ്ങളിലേക്കുള്ള വിപണി നീക്കങ്ങൾ തുടരുമെന്നും ഇടിവുകൾ അവസരങ്ങളായി ഉപയോഗിക്കാമെന്നും രൂപക് ദേ കുട്ടിച്ചേർക്കുന്നു. 22,600 റെസിസ്റ്റൻസായി ചൂണ്ടികാണിക്കുന്നു.21900 എന്ന പിന്തുണ നഷ്ടപെടുത്തതിടത്തോളം 'ബൈ ഓൺ ഡിപ്സ്' തുടരാമെന്ന് റെലിഗെർ ബ്രോക്കിങ്ങിലെ സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര ഉം സൂചിപ്പിക്കുന്നു. 22800 നിഫ്റ്റിക്കുള്ള ഉയർന്ന ടാർഗെറ്റായി അനലിസ്റ്റ് സൂചിപ്പിക്കുന്നു. ബാങ്കിങ് സെക്ടറുകളുടെ പങ്കാളിത്തം നിർണായകമാണെന്നും മറ്റു സൂചികകൾ റൊട്ടേഷണൽ അടിസ്ഥാനത്തിലും നിഫ്റ്റിക്ക് പിന്തുണ നൽകിയേക്കും.
ട്രേഡേഴ്സ് സ്റ്റോക്ക്-നിർദ്ദിഷ്‌ട സമീപനം നില നിർത്തുകയും ഇൻഡക്‌സ് മേജറുകളും ലാർജ് ക്യാപ് ഓഹരികൾ ലോങ്ങ് പൊസിഷൻസിനു പരിഗണിക്കുകയും വേണമെന്ന് മിശ്ര അഭിപ്രായപ്പെടുന്നു. ലാർജ്ക്യാപ് സ്റ്റോക്കുകളുടെ ചാർട്ടുകൾ ശക്തിയും സ്ഥിരതയും സൂചിപ്പിക്കുന്നതിനാൽ അവയ്ക്ക് മുൻഗണന നൽകാമെന്ന ചിന്തകളാണ് എസ്ബിഐ സെക്യൂരിറ്റീസിന് പങ്കുവെക്കാനുള്ളത്. "മിഡ്, സ്മോൾ ക്യാപ്പുകളെ അപേക്ഷിച്ച് ലാർജ് ക്യാപ്സ് കൂടുതൽ വിശ്വസനീയമായ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മിഡ്-സ്‌മോൾ ക്യാപ് ഓഹരികളിൽ കാര്യമായ ചാഞ്ചാട്ടം ഉണ്ടായേക്കാം" ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ചയിലും ശനിയാഴ്ചയിലെ പ്രത്യേക സെഷനിലും 47200 നു മുകളിൽ വ്യപാരം അവസാനിപ്പിക്കാൻ ബാങ്ക് നിഫ്റ്റി സൂചികക്ക് സാധിച്ചിട്ടുണ്ട്. ഇതോടെ ബാങ്ക് നിഫ്റ്റിയുടെ ഹെസ്വകാല ട്രെൻഡ് ബുള്ളിഷായി മാറിയെന്നു അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. വിദഗ്ദ്ധർ നൽകുന്ന റെസിസ്റ്റൻസ് 47800 എന്ന ലെവലാണ്. ജനുവരി 17 നു ബാങ്ക് നിഫ്റ്റി നേരിട്ട കനത്ത ഇടിവിലേക്കുള്ള ഗ്യാപ്പും 47400 - 48000 എന്ന ലെവലുകളിലാണ്. സമീപ ഭാവിയിൽ സൂചിക അതിന്റെ സർവകാല നേട്ടമായ 48,500 മറി കടന്നേക്കുമെന്ന് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ&ഡെറിവേറ്റീവ് അനലിസ്റ്റ്, കുനാൽ ഷാ അഭിപ്രായപ്പെടുന്നു. ബാങ്ക് നിഫ്റ്റിയുടെ നിലവിലെ പിന്തുണ 47,000-46,900 എന്ന റേഞ്ചിൽ ആവും. ഈ ലെവലുകളിലേക്കുള്ള ടെക്നിക്കൽ പുൾബാക്ക് ബയിങ് അവസരമായി കണക്കാക്കാമെന്നും അദ്ദേഹം പറയുന്നു.
ബാങ്ക് നിഫ്റ്റി 45,800-45,600 എന്ന സപ്പോർട്ട് സോണിൽ പിടിച്ചുനിൽക്കുകയും അടുത്ത ഘട്ട മുന്നേറ്റം ആരംഭിക്കുകയും ചെയ്തുവെന്ന് ഷെയർഖാൻ ബ്രോക്കിങ്ങിലെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ജതിൻ ഗെഡിയ അഭിപ്രായപ്പെടുന്നു. ഈ മുന്നേറ്റം 48,630-48,660 സോണിലേക്ക് സൂചികയേ കൊണ്ടുപോകുമെന്നും ഗെഡിയ കൂട്ടിച്ചേർക്കുന്നു. ബാങ്ക് നിഫ്റ്റിയിലെ പ്രമുഖ ഓഹരികളാവും ഈ മുന്നേറ്റത്തിന്റെ പ്രധാന പങ്കാളികൾ എന്ന സൂചനയും ജതിൻ ഗെഡിയ പങ്കുവെക്കുന്നു.
മഹാശിവരാത്രിയോട് അനുബന്ധിച്ചു വെള്ളിയാഴ്ച അവധിയായതിനാൽ 4 ദിവസങ്ങളിൽ മാത്രമാവും വ്യാപാരം ഉണ്ടാവുക. ആഭ്യന്തര സൂചനകൾക്കൊപ്പം ഏറ്റവമധികം സ്വാധീനം ചെലുത്തുക ആഗോള നീക്കങ്ങളാവും. സാമ്പത്തിക വർഷത്തിന്റെ അവസാന മാസത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ഫെഡ് റിസേർവിന്റെ യോഗമടക്കമുള്ള പ്രധാന സംഭവങ്ങൾ മാർച്ച് മാസം വിപണിയുടെ റഡാറിലുണ്ട്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല