ഗെയ്ൽ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

ലാഭ വിഹിതം നൽകുന്നതിനുള്ള ഓഹരി ഉടമകളുടെ യോഗ്യത നിർണയിക്കുന്നതിനുള്ള തിയതി മാർച്ച് 21 നായിരിക്കുമെന്നും കമ്പനി അറിയിച്ചു.

Update: 2023-03-14 06:28 GMT

രാജ്യത്തെ മുൻ നിര പൊതു മേഖല സ്ഥാപനമായ ഗെയ്ൽ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരി ഒന്നിന്  4 രൂപയാണ് നൽകുക. ആകെ 2630 കോടി രൂപയുടെ ലാഭവിഹിതം നൽകാനാണ് പദ്ധതിയുള്ളത്. ലാഭ വിഹിതം നൽകുന്നതിനുള്ള തീരുമാനം ബോർഡ് അംഗങ്ങൾ അംഗീകരിച്ചതായി കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് മേൽ ദീർഘ കാലത്തേക്ക് സ്ഥിരമായ ലാഭം നൽകുന്നതിന് കമ്പനിക്ക് കഴിയുന്നുണ്ടെന്ന് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത പറഞ്ഞു.

ഗവണ്മെന്റ് ഗെയ്‌ലിന്റെ 51.52 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. അതിനാൽ ലാഭ വിഹിതമായി 1355 കോടി രൂപയാണ് ലഭിക്കുക.

ലാഭ വിഹിതം നൽകുന്ന ഓഹരി ഉടമകളുടെ യോഗ്യത നിർണയിക്കുന്നതിനുള്ള തിയതി മാർച്ച് 21 നായിരിക്കുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ 12 മാസത്തിനിടക്ക് ഗെയിൽ ഓഹരി ഒന്നിന് 6 രൂപ ലാഭ വിതമായി നൽകിയിട്ടുണ്ട്. നിലവിലെ ഓഹരി വില വച്ച് നോക്കുമ്പോൾ ഇത് 5.4ശതമാനമാണ്. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 93 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. അറ്റാദായം മുൻ വർഷം ഇതേ കാലയവിൽ റിപ്പോർട്ട് ചെയ്ത 3,288 കോടി രൂപയിൽ നിന്ന് 246 കോടി രൂപയായി.

വിപണിയിൽ ഇന്ന് ഗെയ്‌ലിന്റെ ഓഹരി 110 രൂപയിലാണ് വ്യപാരം ചെയുന്നത്.

Tags:    

Similar News