വിപണിയിലെ ഇടിവ് അവസരമോ അപകടമോ? വിദഗ്ദ്ധരുടെ ടെക്നിക്കൽ അഭിപ്രായങ്ങൾ അറിയാം
- ദലാൽ സ്ട്രീറ്റിന്റെ നിയന്ത്രണം ആര് ഏറ്റെടുക്കും?
- സൂചികകളുടെ പ്രധാന സപ്പോർട്ടും റെസിസ്റ്റൻസും അറിയാം
- ബാങ്ക് നിഫ്റ്റിയുടെ മുന്നേറ്റം പ്രതീക്ഷിക്കേണ്ടത് എപ്പോൾ ?
;
നേട്ടത്തിന്റെ കഥകൾ തുടർച്ചയാക്കി രണ്ടാം ആഴ്ചയിലും ആഭ്യന്തര ബെഞ്ച് മാർക്ക് സൂചികകൾ കുതിച്ചപ്പോൾ മറികടന്നത് റെക്കോർഡ് നേട്ടം. തുടർച്ചയായ അഞ്ചു സെഷനിലും പുതിയ ഉയരങ്ങൾ കീഴടക്കി നിഫ്റ്റി ജൈത്രയാത്ര തുടർന്നു. സെൻസെക്സ് ഒരു ശതമാനത്തിനടുത്തും നിഫ്റ്റി അര ശതമാനത്തിനു മുകളിലും പ്രതിവാര നേട്ടം നൽകി. അമേരിക്കൻ വിപണിയിലെ ടെക് സൂചികകളിലെ പ്രോഫിറ്റ് ബുക്കിംഗ് ഇന്ത്യൻ ഐടി ഓഹരികളിലും പ്രതിഫലിച്ചു. ഇതോടെ 1.12% ത്തിന്റെ പ്രതിവാര നഷ്ടമാണ് ഐടി സൂചിക കാഴ്ചവച്ചത്.
പുതിയ ഉയരങ്ങളിലേക്ക് എത്തി ചേർന്നതിന് ശേഷം നിഫ്റ്റി സൂചിക ട്രെൻഡ് റിവേഴ്സൽ നൽകുകയും തുടർന്ന് 22212 നിലവാരത്തിൽ ഫ്ലാറ്റായി അവസാനിക്കുകയും ചെയ്തു. പക്ഷെ വാരാടിസ്ഥാനത്തിലും പൊതുവെയുള്ള സൂചനകളെ വിലയിരുത്തിയാലും ദലാൽ സ്ട്രീറ്റിന്റെ നിയന്ത്രണം ബുള്ളുകളുടെ കയ്യിലാണെന്നതിൽ സംശയമില്ല. 22,297.50 എന്നതാണ് നിലവിലെ നിഫ്റ്റിയുടെ ഉയർന്ന റെക്കോർഡ് നിലവാരം. പ്രതിവാര ചാർട്ടിൽ നിഫ്റ്റി 0.8 ശതമാനം മുന്നേറ്റത്തോടെ ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തിയിട്ടുണ്ട്. വീക്കിലി ചാർട്ടിൽ ഹയർ ഹൈ, ഹയർ ലോ (higher high, higher low ) കാണാൻ സാധിക്കുന്നുണ്ട്. വരുന്ന ആഴ്ചയിൽ കൺസോളിഡേഷനും നേരിയ പ്രോഫിറ്റ് ബുക്കിങ്ങും സാധ്യതകളുടെ പട്ടികയിൽ മുന്നിലുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 21-ഡേ എക്സ്പൊണെൻഷ്യൽ മൂവിങ് ആവറേജ് ലെവലായ 21,900 അടുത്ത ആഴ്ചയിലെ പ്രധാന സപ്പോർട്ട് ആയി വിദഗ്ദ്ധർ നൽകുന്നു. ഒരു ബൗൺസ് ബാക് മൂവേമെന്റിൽ 22500 ലേക്ക് ഒരു നീക്കം പ്രതീക്ഷിക്കാം. എച്ഡിഎഫ്സി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി അഭിപ്രായപെടുന്നതും കഴിഞ്ഞ ആഴ്ച 22,200 ബ്രേക്ക് ച്യ്തതിനു ശേഷം ശക്തമായ മുന്നേറ്റം നടത്താത്തതിനാൽ വിപണിയിൽ കൺസോളിഡേഷൻ പ്രതീക്ഷിക്കാം എന്നാണ്. പക്ഷെ ഹെസ്വകാല ട്രെൻഡ് ഉയർന്നതും ശക്തവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. buy on dips' അവസരങ്ങൾ അടുത്ത ആഴ്ചയിൽ പ്രതീക്ഷിക്കാം.
അതെ സമയം ബാങ്ക് നിഫ്റ്റി സൂചികയുടെ വീക്കിലി ചാർട്ടിൽ ദൃശ്യമായ ബുള്ളിഷ് കാൻഡിൽസ്റ്റിക്കിലെ ലോങ്ങ് അപ്പർ ഷാഡോ ഉയർന്ന ലെവലുകളിലെ വില്പന സമ്മർദ്ദം ആണ് സൂചിപ്പിക്കുന്നത്. ബാങ്ക് നിഫ്റ്റിയുടെ ക്ലോസിങ് ലെവൽ 46811 ആണ്. സൂചികയിൽ നിലവിലുള്ള ശക്തമായ സപ്പോർട്ട് സോൺ 46,500 ലെവേലാണെന്നു എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ അഭിപ്രായപ്പെടുന്നു. മുൻപ് സൂചിക നേരിട്ട റെസിസ്റ്റൻസ് ലെവൽ കൂടിയായ 46,500 ലേക്കുള്ള റീട്രെസ്‌മെന്റ് ബയിങ് അവസരങ്ങളായി പരിഗണിക്കാമെന്നും ഷാ കൂട്ടിച്ചേർക്കുന്നു. അപ്‌സൈഡിലേക്ക് ടാർഗറ്റ് ലെവേലായി 48,000 നൽകുന്നു. 47,100 ആദ്യ റെസിസ്റ്റൻസ് ലെവലാണ്. ഇത് ബ്രേക്ക് ചെയ്ത ശക്തമായ മുന്നേറ്റം നൽകുമ്പോളാണ് അത്തരമൊരു 48,000 എന്ന ലെവെലിലേക്ക് സൂചികയേ പ്രതീക്ഷിക്കേണ്ടത്. ഓരോ ഇടിവുകളും ബയിങ് അവസരമായി പരിഗണിക്കാമെന്നു റെലിഗെർ ബ്രോക്കിങ്ങിലെ സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്രയും അഭിപ്രായപ്പെടുന്നു. അതെ സമയം ആഗോള സൂചികകൾ, ബാങ്ക് നിഫ്റ്റിയുടെ പങ്കാളിത്തം എന്നിവയും പ്രധാന സൂചികകളായി വിലയിരുത്തുക.