10 .63 % ഉയര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്

  • കടന്നുപോകുന്നത് ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും മികച്ച പാദം
  • തുടര്‍ച്ചയായ 4 ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് സിഎസ്എല്‍ ഓഹരികള്‍ ഉയര്‍ന്നത്

Update: 2023-09-26 06:45 GMT

കപ്പൽനിർമ്മാണ കമ്പനികളായ മാസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്‌സ് ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ഗാർഡൻ റീച്ച് ഷിപ്പ്‌ബിൽഡിയേഴ്‌സ് ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത് . ഇതില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ചിട്ടുള്ളത് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരികളാണ്. 

കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരി വില ഇന്ന് 10 .63 ശതമാനം വരെ ഉയർന്ന് 1087 .75 രൂപയിലാണ്  (എൻ എസ് ഇ ) വ്യാപാരം അവസാനിപ്പിച്ചത് . ഇന്ന് ഓഹരിയുടെ വില 1124 വരെ പോയിരുന്നു.  കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വില 983.25 ആണ്.

 തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് ശേഷമാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് നേട്ടത്തിലേക്ക് തിരിച്ചെത്തിയത്. 1,209 രൂപ എന്ന റെക്കോർഡ് ഉയരത്തില്‍ എത്തിയ ശേഷം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതാണ് നാലു ദിവസത്തെ ഇടിവിലേക്ക് നയിച്ചത്. 

കമ്പനിയുടെ ഓഹരികൾ അതിന്റെ 20 ദിവസത്തെ ശരാശരിയേക്കാൾ 30 ശതമാനത്തിലധികം ഉയരത്തിലാണ് ഇന്ന് വ്യാപാരം നടന്നത.  ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഏകദേശം 84 ശതമാനം നേട്ടം കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് കൈവരിച്ചു, 2017 അവസാനത്തിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും മികച്ച പാദമാണ് ഇത്.


Tags:    

Similar News