അനലിസ്റ്റ് ജാഗ്രതയിൽ കുടുങ്ങിയോ മുത്തൂറ്റ് ഫിനാൻസ്? ബ്രോക്കറേജുകൾ നൽകുന്ന നിർദേശമറിയാം

  • മൂന്നു പാദങ്ങളിലും എസ്റ്റിമേറ്റുകളിൽ എത്തിച്ചേരാനാവാഞ്ഞത് അനലിസ്റ്റുകൾ എങ്ങനെ വിലയിരുത്തുന്നു?
  • ലോൺ ഉയർച്ചയിൽ മുത്തൂറ്റ് മിന്നുന്നു

Update: 2024-02-18 04:15 GMT

കേരളത്തിൽ നിന്നുള്ള ഏക ലാർജ് ക്യാപ് ഓഹരിയായ മുത്തൂറ്റ് ഫിനാൻസ് തുടർച്ചയായ ആഴ്ചകളിൽ ഇടിവാണ് നേരിടുന്നത്. വിവിധ ബ്രോക്കറേജുകളും വിദഗ്ദ്ധരും ജാഗ്രത പുലർത്താൻ നിർദേശിക്കുമ്പോൾ നിക്ഷേപകർ ഈ പ്രിയ കേരള ഓഹരിയിൽ എന്ത് തീരുമാനം സ്വീകരിക്കണം? കഴിഞ്ഞ ഒരു മാസകാലത്തിനിടയിൽ (ജനുവരി 15 - ഫെബ്രുവരി 16) നിഫ്റ്റി സൂചികയേക്കാൾ ഇടിവോടെ 8% അണ്ടർപെർഫോമൻസ് കമ്പനി രേഖപ്പെടുത്തിയത് അശുഭസൂചനയോ ?

2023 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ നെറ്റ് പ്രോഫിറ്റ് 13.9% വാർഷികാടിസ്ഥാനത്തിൽ വർധിച്ച് 1,027.3 കോടി രൂപയായി.അറ്റ പലിശ വരുമാനം (NII) 11.8% ഉയർന്നു, 2023 സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിലെ 1,704 കോടി രൂപയിൽ നിന്ന് 1,905.7 കോടി രൂപയായി. ഈ പാദത്തിൽ, കൺസോളിഡേറ്റഡ് ലോൺ അസ്സെറ്റ്സ് അണ്ടർ മാനേജ്‌മന്റ് (Loan AUM) 3,280 കോടി രൂപയിലേക്ക് വർദ്ധിച്ചു, അതായത് പാദാടിസ്ഥാനത്തിൽ സ്ഥാനത്തിൽ 4% വർദ്ധനവ്. സ്റ്റാൻഡേലോൺ ലോൺ അസ്സെറ്റ്സ് പ്രതിവർഷം 23% വർധിച്ച്  71,182 കോടി രൂപയായി ഉയർന്നു.

സാമ്പത്തിക വർഷത്തിലെ 9 മാസങ്ങളിലായി കൺസോളിഡേറ്റഡ് ലോൺ അസ്സെറ്റ്സ് അണ്ടർ മാനേജ്‌മന്റ് 27% വർധിച്ച് 82,773 കോടി രൂപയായി. ഗോൾഡ് -ലോൺ അസ്സെറ്റ്സ് അണ്ടർ മാനേജ്‌മന്റ് (AUM) 22% ആണ് ഉയർന്നത്. സമാന കാലയളവിലെ നികുതിക്ക് ശേഷമുള്ള ലാഭം 16% വർധിച്ച് 2,993 കോടി രൂപയായി. സബ്സിഡിയറികളുടെ സംഭാവന കഴിഞ്ഞ വർഷം 12% ൽ നിന്ന് 14% ആയി ഉയർന്നുവെന്നും നികുതിക്കു ശേഷമുള്ള ലാഭവും കഴിഞ്ഞ വർഷത്തെ 4% ൽ നിന്ന് 9% ആയി വർദ്ധിച്ചുവെന്നും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.

ഒറ്റ നോട്ടത്തിൽ ശക്തമായ പാദമെന്ന് തോന്നാമെങ്കിലും ബ്രോക്കറേജുകൾക്ക് വിരുദ്ധാഭിപ്രയങ്ങൾ ഉണ്ട്. നെറ്റ് ഇന്ററസ്റ്റ് മാർജിൻ (NIM) മെച്ചപെട്ടെങ്കിലും വരുന്ന പാദങ്ങളിൽ കോസ്ററ് ഓഫ് ഫണ്ട്സ് വർധിക്കാൻ സാധ്യതയുണ്ട്. മോർഗൻ സ്റ്റാൻലിയിലെ അനലിസ്റ്റുകളുടെ 11 ശതമാനമെന്ന എസ്റ്റിമേയിറ്റ്സിനും താഴെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്ന മാർജിൻ (10.9%). എന്നിരുന്നാലും എയുഎം വളർച്ചയും പ്രീ-പ്രൊവിഷൻ പ്രവർത്തന ലാഭവും (PPoP) എസ്റ്റിമേറ്റുകൾക്ക് അനുസൃതമായിരുന്നു എന്ന് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിക്കുന്നു. സിഎൽഎസ്എ-യിലെ അനലിസ്റ്റുകൾ സബ്സിഡിയറി കമ്പനികളുടെ പ്രകടനം മികച്ചതാണ് എന്ന് വിലയിരുത്തുന്നു, എന്നിരുന്നാലും മൊത്തം എയുഎം-ന്റെ 10 ശതമാനം മാത്രമാണിത്.

ഈ പാദത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത് സ്വർണ ധനകാര്യകമ്പനികൾക് നേട്ടമുണ്ടാക്കി. കൂടുതൽ ഉപഭോക്താക്കൾ ഉയർന്ന മൂല്യം ലഭിക്കും എന്ന കാരണത്താൽ സ്വർണ പണയം തേടിയത് വായ്പ വളർച്ചക്ക് കാരണമായി. പക്ഷെ അതിനോടൊപ്പം തന്നെ വായ്പ ചെലവുകളും ഉയർന്നു. അതിനാലാണ് ഫിനാൻസ് കോസ്റ്റ് 33% ഉയർന്നത്;തുടർന്നും കോസ്റ്റ് ഓഫ് ഫണ്ട്സ് ഉയരുമോയെന്ന സംശയങ്ങൾ അനലിസ്റ്റുകൾ പങ്കുവെക്കുന്നതും. ഉയർന്ന ഫിനാൻസ് കോസ്റ്റ് കാരണം മുത്തൂറ്റിന് കഴിഞ്ഞ മൂന്ന് പാദങ്ങളിലും എസ്റ്റിമെറ്റുകളിലേക്ക് എത്തിചേരാനായില്ല. അഫൊഡബിൾ ഹൗസിങ്, മൈക്രോഫിനാൻസ്, വ്യക്തിഗത വായ്പ, വാഹന ധനകാര്യം എന്നിവയിലെ ശക്തമായ വളർച്ചാ സാധ്യത മുതലെടുക്കാനും സബ്സിഡിയറികളുടെ വിഹിതം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 18 ശതമാനം മുതൽ 20 ശതമാനം വരെ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ഇത്തരം വളർച്ച സാദ്ധ്യതകൾ കമ്പനിക്കു നിർണായകമാകും.

മോർഗൻ സ്റ്റാൻലിയിലെ അനലിസ്റ്റുകൾ അണ്ടർവെയിറ്റ് (Underweight ) റേറ്റിംഗ് നൽകി 1,165 രൂപ ടാർഗറ്റ് വിലയായി നൽകുന്നു. സിഎൽഎസ്എ-യിലെ അനലിസ്റ്റുകൾ അണ്ടർപെർഫോം (Underperform) സ്റ്റാൻസാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും ഓഹരിയൊന്നിന് 1,440 രൂപ ടാർഗറ്റ് ആയി നൽകുന്നു. 1350 രൂപയെന്ന മുൻ ടാർഗറ്റ് വിലയിൽ നിന്നും ഉയർച്ച പാദ ഫലങ്ങൾക്കു ശേഷം ഓഹരിക്കു നൽകിയിട്ടുണ്ട്.

Tags:    

Similar News