ഓഗസ്റ്റിലെ മൂന്നാഴ്ചയ്ക്കുള്ളില്‍ എഫ് പിഐ-കൾ നിക്ഷേപിച്ചത് 44,500 കോടി രൂപ
ഡെല്‍ഹി: യുഎസിലെ ഡോളര്‍ സൂചിക കുറഞ്ഞ സാഹചര്യത്തില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ; FPI) ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിൽ അത്യധികം ഉത്സാഹം കാണിച്ചു. ആഗസ്ത് 19 വരെയുള്ള മൂന്നാഴ്ചയ്ക്കുള്ളില്‍ അവർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത് 44,500 കോടി രൂപയാണ്. നടപ്പുവര്‍ഷം ഇതുവരെ അവര്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ജൂലൈ മാസത്തിൽ എഫ്പിഐകള്‍ മൊത്തം 5,000 കോടി രൂപയുടെ അറ്റ നിക്ഷേപം മാത്രമെ നടത്തിയിരുന്നുള്ളു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ മുതൽ തുടര്‍ച്ചയായ ഒമ്പത് […]
ഡെല്‍ഹി: യുഎസിലെ ഡോളര്‍ സൂചിക കുറഞ്ഞ സാഹചര്യത്തില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ; FPI) ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിൽ അത്യധികം ഉത്സാഹം കാണിച്ചു.
ആഗസ്ത് 19 വരെയുള്ള മൂന്നാഴ്ചയ്ക്കുള്ളില്‍ അവർ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത് 44,500 കോടി രൂപയാണ്.
നടപ്പുവര്‍ഷം ഇതുവരെ അവര്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ജൂലൈ മാസത്തിൽ എഫ്പിഐകള്‍ മൊത്തം 5,000 കോടി രൂപയുടെ അറ്റ നിക്ഷേപം മാത്രമെ നടത്തിയിരുന്നുള്ളു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബർ മുതൽ തുടര്‍ച്ചയായ ഒമ്പത് മാസത്തെ വന്‍തോതിലുള്ള ഒഴുക്കിന് ശേഷം ജൂലൈയില്‍ എഫ്പിഐകള്‍ ആദ്യമായി മൊത്തം വാങ്ങലുകാരായി മാറിയിരുന്നു. 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ അവര്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ നിന്നും 2.46 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്.
"വരും മാസങ്ങളില്‍, എഫ്പിഐ ഒഴുക്ക് അസ്ഥിരമായി തുടരും. എന്നിരുന്നാലും, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, മോണിറ്ററി പോളിസിയുടെ രീതി, ആദ്യ പാദത്തിലെ വരുമാനത്തിന്റെ പ്രകടനം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ മങ്ങുമ്പോള്‍ വളര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപം മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
യുഎസിലെ പണപ്പെരുപ്പത്തിന്റെ തോത് മയപ്പെടുന്നതിനിടയില്‍ ആഗോള സമ്പദ് വ്യവസ്ഥ വലിയ മാന്ദ്യം ഒഴിവാക്കുമെന്ന പ്രതീക്ഷകള്‍ വര്‍ധിച്ചതാണ് പോസിറ്റീവ് വരവിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
മൂലധന ഒഴുക്കിലുള്ള സമീപകാല പ്രവണതയെ പ്രധാനമായും ഡോളറിന്റെ ചലനം സ്വാധീനിക്കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
"വളര്‍ന്നുവരുന്ന വിപണികളില്‍, ഈ വര്‍ഷവും അടുത്ത വര്‍ഷവും ഏറ്റവും മികച്ച ജിഡിപി വളര്‍ച്ചയോടെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍, മറ്റ് വളര്‍ന്നുവരുന്ന വിപണികളെ അപേക്ഷിച്ച് ഇന്ത്യ കൂടുതല്‍ മൂലധന പ്രവാഹം ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നും" വിജയകുമാര്‍ പറഞ്ഞു.
പെട്രോള്‍ വില താഴ്ന്നതിനാല്‍ യുഎസിലെ പണപ്പെരുപ്പം ജൂണിലെ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ജൂലൈയില്‍ 8.5 ശതമാനമായി കുറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വിദേശ നിക്ഷേപകരെ കുറച്ച് റിസ്‌ക് എടുക്കാനും ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കാനും പ്രേരിപ്പിച്ചു.
അവലോകന മാസത്തില്‍ എഫ്പിഐകള്‍ 1,673 കോടി രൂപ ഡെറ്റ് മാര്‍ക്കറ്റിൽ ഇറക്കിയിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ വിദേശ നിക്ഷേപകരുടെ പണം ഒഴുക്ക് പോസിറ്റീവ് ആയിരുന്നു. അതേസമയം അവലോകന കാലയളവില്‍ ഫിലിപ്പീന്‍സ്, തായ്വാന്‍ എന്നിവയുടേത് നെഗറ്റീവ് ആയിരുന്നു.fpi