വാങ്ങാം ഈ ഓഹരി: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്
ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് BSE CODE: 500825 NSE CODE: BRITANNIA വാങ്ങാം (12 മാസത്തെ നിക്ഷേപ കാലാവധി) ഇന്നത്തെ വില (3,394,18/5/2022), ലക്ഷ്യം - 3,890 രൂപ, 15% ലാഭം. ഒരു പ്രമുഖ ഭക്ഷ്യവസ്തു നിർമാണ കമ്പനിയാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ഇന്ത്യയിലും വിദേശത്തുമായി കമ്പനി ധാരാളം ബ്രാൻഡുകൾ വിൽക്കുന്നുണ്ട്. നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 15.5 ശതമാനം വർദ്ധിച്ച് 3,508 കോടി രൂപയായിരുന്നു. അറ്റലാഭമാകട്ടെ 4.3 ശതമാനം വർദ്ധിച്ഗ് 380 […]
;ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ്
BSE CODE: 500825
NSE CODE: BRITANNIA
വാങ്ങാം
(12 മാസത്തെ നിക്ഷേപ കാലാവധി)
ഇന്നത്തെ വില (3,394,18/5/2022), ലക്ഷ്യം - 3,890 രൂപ, 15% ലാഭം.
ഒരു പ്രമുഖ ഭക്ഷ്യവസ്തു നിർമാണ കമ്പനിയാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ഇന്ത്യയിലും വിദേശത്തുമായി കമ്പനി ധാരാളം ബ്രാൻഡുകൾ വിൽക്കുന്നുണ്ട്.
നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 15.5 ശതമാനം വർദ്ധിച്ച് 3,508 കോടി രൂപയായിരുന്നു. അറ്റലാഭമാകട്ടെ 4.3 ശതമാനം വർദ്ധിച്ഗ് 380 കോടി രൂപയായി.
എന്നാൽ, അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം മൂലം ഇബിറ്റഡ (EBITDA) മാർജിൻ വാർഷികാടിസ്ഥാനത്തിൽ 90 ബേസിസ് പോയിന്റ് ചുരുങ്ങി 15.7 ശതമാനമായി.
പണപ്പെരുപ്പം ബ്രിട്ടാനിയയുടെ സമീപകാല പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. എങ്കിലും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കൈകാര്യം ചെയ്യാനുള്ള മാനേജ്മെന്റിന്റെ കഴിവ് ലാഭവിഹിതം ഉയർത്താൻ സഹായിക്കും. അതുകൊണ്ട് ആ ഓഹരി വാങ്ങാനുള്ള ശുപാർശ ഞങ്ങൾ വീണ്ടും ഉറപ്പിക്കുകയാണ്. FY24E യിലെ 45x EPS അടിസ്ഥാനമാക്കി 3,890 രൂപയാണ് ആണ് ലക്ഷ്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.