നാറ്റൊയിൽ താൽപര്യമില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ്; വിപണി ഉണർന്നു
കഴിഞ്ഞ രണ്ടാഴ്ചത്തെ മൊത്ത വിൽപനയിൽ തകർന്ന ഓഹരികൾ വാങ്ങിക്കൂട്ടുന്ന തിരക്കിൽ ഇന്ത്യൻ വിപണി ഇന്നും ശക്തമായി ഒരു തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാനിടയുണ്ട്. ആഗോളമായിത്തന്നെ റഷ്യ-യുക്രൈൻ യുദ്ധത്തിന് അൽപം അയവുവരുമെന്ന ആശയിൽ നിക്ഷേപകരുടെ ഉത്സാഹം കൂടി. തങ്ങൾക്ക് നാറ്റൊ അംഗത്വത്തിൽ താൽപര്യമില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാർത്ത കേട്ടതോടെ യുഎസ് വിപണികൾ കുതിച്ചു കയറി. ഡൗവ് ജോൺസ് 2%വും എസ് ആന്റ് പി 500 2.5% വും നാസ് ഡക് 3.59% വുമാണ് മുന്നേറിയത്. സിംഗപ്പൂർ […]
കഴിഞ്ഞ രണ്ടാഴ്ചത്തെ മൊത്ത വിൽപനയിൽ തകർന്ന ഓഹരികൾ വാങ്ങിക്കൂട്ടുന്ന തിരക്കിൽ ഇന്ത്യൻ വിപണി ഇന്നും ശക്തമായി ഒരു തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാനിടയുണ്ട്.
ആഗോളമായിത്തന്നെ റഷ്യ-യുക്രൈൻ യുദ്ധത്തിന് അൽപം അയവുവരുമെന്ന ആശയിൽ നിക്ഷേപകരുടെ ഉത്സാഹം കൂടി.
തങ്ങൾക്ക് നാറ്റൊ അംഗത്വത്തിൽ താൽപര്യമില്ലെന്ന് യുക്രേനിയൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
വാർത്ത കേട്ടതോടെ യുഎസ് വിപണികൾ കുതിച്ചു കയറി. ഡൗവ് ജോൺസ് 2%വും എസ് ആന്റ് പി 500 2.5% വും നാസ് ഡക് 3.59% വുമാണ് മുന്നേറിയത്.
സിംഗപ്പൂർ നിഫ്റ്റി രാവിലെ 8.00 മണിക്ക് 295.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ കൂട്ടത്തോടെ ഒരു തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ല. ആഗോള പ്രശ്നങ്ങളെ കൂടാതെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പു ഫലവും വിപണി കാതോർക്കുന്നുണ്ട്. അതുകൊണ്ട് നിക്ഷേപകർ അൽപം അകൽച്ച പാലിക്കുന്നതു തന്നെയാണ് ബുദ്ധി.
"നിഫ്റ്റിയുടെ ഭാഗത്തു നിന്നും ഉറപ്പ് കിട്ടിയ ശേഷം മാത്രം കൂടുതൽ വാങ്ങാനിറങ്ങുന്നതാണ് അഭികാമ്യം." ഇക്വിറ്റി 99-ന്റെ തലവൻ രാഹുൽ ശർമ പറഞ്ഞു. "യുക്രൈൻ യുദ്ധത്തിൽ അയവൊന്നും റഷ്യ വരുത്തിയിട്ടില്ല. യുദ്ധം തുടരുന്നിടത്തോളം കാലം ക്രൂഡോയിലിനു വില വർദ്ധിക്കും. അത് സൂചികകളെ ബാധിക്കുകയും ചെയ്യും. എം 3 (M3) പണ നിലവാരം പ്രഖ്യാപിക്കുമെന്നതിനാൽ ഇന്ന് ബാങ്ക് ഓഹരികളിൽ നല്ല ചലനം ഉണ്ടാവാം".
"നിഫ്റ്റിക്ക് 16,300 ശക്തമായ ഒരു പിന്തുണയാണ്. ഇത് തകർന്നാൽ 16,250 ഉം തുടർന്ന് 16, 100 - ഉം അടുത്ത പിന്തുണകളാണ്. മറുവശത്ത് 16,430 ആണ് പ്രധാന കടമ്പ. അതൊരിക്കൽ കടന്നാൽ 16,500 ഉം അതിനു ശേഷം 16,600 തുടർന്നുള്ള പ്രതിരോധങ്ങളാണ്," ശർമ തുടർന്നു.
ബാങ്ക്, ഐ ടി , രാസവളം, ലോഹം എന്നീ മേഖലകൾ ഇന്ന് പ്രധാനമാണ്, അദ്ദേഹം പറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 4,818.71 കോടി രൂപയുടെ അറ്റവിൽപന നടത്തി. എന്നാൽ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 3,275.94 കോടി രൂപയ്ക്ക് അധികമായി വാങ്ങി.
"ആഗോള തകർച്ചയിൽ യുദ്ധത്തിനിടക്ക് ഇന്ത്യൻ വിപണിയും അധികവിൽപനയിൽ തളർന്നിരിക്കയാണ്" കൊട്ടക് സെക്യൂരിറ്റീസിന്റെ റിസർച്ച് മേധാവി ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.
"വിപണി അൽപം ഉണർന്നു വരുന്നുണ്ടെങ്കിലും 'ചാഞ്ചാട്ടത്തിന്റെ ' (VIX index) തോത് അൽപം മാത്രമെ കുറഞ്ഞിട്ടുള്ളൂ. ഇന്ന്, വ്യാഴാഴ്ച, ഇൻഡക്സ് ഓപ്ഷന്റെ വാരാന്ത്യമാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമെ VIX ൽ പെട്ടെന്നുള്ള ഒരു മാറ്റം പ്രതീക്ഷിക്കാനാവൂ. നിഫ്റ്റിക്ക് 16,200 നും 16,100 നും പിന്തുണ ലഭിക്കാം. മുകൾത്തട്ടിൽ 16,420 നപ്പുറം 16,480-16,600 ലേക്ക് അത് തിരിച്ച കയറാം. 15,980 നു താഴെ വിപണി പോകുന്നത് ഒട്ടും ശുഭകരമല്ല", ചൗഹാൻ പറഞ്ഞു.
കൊച്ചി 22 കാരറ്റ് സ്വർണം ഗ്രാമിന് 5,070 രൂപ (മാർച്ച് 9).
1 ബിറ്റ് കൊയ്ൻ = 32,16,133
രൂപ (@7.51 am; വസിർ എക്സ്)
ഡോളർ വില 76.28 രൂപ ( മാർച്ച് 9).