കനത്ത തിരിച്ചടി നേരിട്ട് സെന്‍സെക്സ്; ക്രൂഡ് ഓയിൽ ബാരലിന് $125.3

മുംബൈ: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തുടര്‍ച്ചയായി ആഗോള വിപണികളെ ബാധിക്കുകയും എണ്ണവില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ തിങ്കളാഴ്ച സെന്‍സെക്സ് 1,491 പോയിന്റ് ഇടിഞ്ഞു. ദുര്‍ബലമായി ആരംഭിച്ച് 1,966.71 പോയിന്റ് ഇടിഞ്ഞ് 52,367.10 ല്‍ എത്തിയ സെൻസെക്സ് പ്രാരംഭ സെഷനില്‍ 3.61 ശതമാനത്തിന്റെ തകര്‍ച്ചയാണ് നേരിട്ടത്. ഒടുവില്‍ വിപണി നേരിയ വീണ്ടെടുപ്പ് കൈവരിച്ചു. 2.74 ശതമാനം താഴ്ന്നു തുടര്‍ച്ചയായ നാലാമത്തെ സെഷനിലും ഇടിഞ്ഞു 52,842.75 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി 382.20 പോയിന്റ് അല്ലെങ്കില്‍ 2.35 ശതമാനം ഇടിഞ്ഞ് […]

Update: 2022-03-07 06:06 GMT

മുംബൈ: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തുടര്‍ച്ചയായി ആഗോള വിപണികളെ ബാധിക്കുകയും എണ്ണവില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ തിങ്കളാഴ്ച സെന്‍സെക്സ് 1,491 പോയിന്റ് ഇടിഞ്ഞു.

ദുര്‍ബലമായി ആരംഭിച്ച് 1,966.71 പോയിന്റ് ഇടിഞ്ഞ് 52,367.10 ല്‍ എത്തിയ സെൻസെക്സ് പ്രാരംഭ സെഷനില്‍ 3.61 ശതമാനത്തിന്റെ തകര്‍ച്ചയാണ് നേരിട്ടത്. ഒടുവില്‍ വിപണി നേരിയ വീണ്ടെടുപ്പ് കൈവരിച്ചു. 2.74 ശതമാനം താഴ്ന്നു തുടര്‍ച്ചയായ നാലാമത്തെ സെഷനിലും ഇടിഞ്ഞു 52,842.75 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

എന്‍എസ്ഇ നിഫ്റ്റി 382.20 പോയിന്റ് അല്ലെങ്കില്‍ 2.35 ശതമാനം ഇടിഞ്ഞ് 15,863.15ല്‍ ക്ലോസ് ചെയ്തു.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നതിനാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും എണ്ണവിലയിലെ കുതിപ്പും ഇന്ത്യന്‍ നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 130 ഡോളറില്‍ വ്യാപാരം നടക്കുന്നു. ഇത് ദശാബ്ദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്.

'ക്രൂഡ് ഓയില്‍ വില ഉയരുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. വിദേശ നിക്ഷേപത്തിലെ തുടര്‍ച്ചയായി വില്‍പ്പനയും വിപണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ' ട്രേഡിംഗോയുടെ സ്ഥാപകന്‍ പാര്‍ത്ത് ന്യാതിയുടെ അഭിപ്രായപ്പെട്ടു.

ബിഎസ്ഇ 30-ഷെയര്‍ പാക്കില്‍ ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികള്‍ 7.63 ശതമാനം വരെ ഇടിഞ്ഞ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു.

അതേസമയം, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവ ശുഭസൂചന കാണിച്ചു.

ബിഎസ്ഇ മേഖലാ സൂചികകളില്‍, റിയല്‍റ്റി, ബാങ്ക്, ഫിനാന്‍സ്, ഓട്ടോ എന്നീ മേഖലകള്‍ വലിയ തകര്‍ച്ച നേരിട്ടു. ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരികളും ഗണ്യമായി ഇടിഞ്ഞു. ഉച്ചകഴിഞ്ഞുള്ള സെഷനില്‍ യൂറോപ്പിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ദുര്‍ബലമായാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 6.08 ശതമാനം ഉയര്‍ന്ന്, ബാരലിന് 125.3 ഡോളറിലെത്തി.

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന തുടര്‍ന്നു. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച വരെ 7,631.02 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News