യുദ്ധം വിപണികളെ പിടിച്ചുലക്കുന്നു

​മുംബൈ: റഷ്യയും യുക്രയ്‌നും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആഗോള ഓഹരി വിപണി ദുർബലമായി. ഇതിനെ തുടർന്ന് സെൻസെക്സ് 768.87 പോയിന്റ് ഇടിഞ്ഞ് (1.40 %) 54,333.81 ൽ അവസാനിച്ചു. ഇടയ്ക്ക് സൂചിക 1,214.96 പോയിന്റു വരെ താഴ്ന്ന് 53,887.72 എന്ന നിലയിലെത്തിയിരുന്നു. ​ നിഫ്റ്റി 252.70 പോയിന്റ് (1.53 %) ഇടിഞ്ഞ് 16,245.35 ലും വ്യാപാരം അവസാനിച്ചു. "​യുക്രൈനിലെ, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പിരിമുറുക്കത്തിന്റെ തോത് […]

Update: 2022-03-04 05:44 GMT

​മുംബൈ: റഷ്യയും യുക്രയ്‌നും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആഗോള ഓഹരി വിപണി ദുർബലമായി. ഇതിനെ തുടർന്ന് സെൻസെക്സ് 768.87 പോയിന്റ് ഇടിഞ്ഞ് (1.40 %) 54,333.81 ൽ അവസാനിച്ചു. ഇടയ്ക്ക് സൂചിക 1,214.96 പോയിന്റു വരെ താഴ്ന്ന് 53,887.72 എന്ന നിലയിലെത്തിയിരുന്നു.

നിഫ്റ്റി 252.70 പോയിന്റ് (1.53 %) ഇടിഞ്ഞ് 16,245.35 ലും വ്യാപാരം അവസാനിച്ചു.

"​യുക്രൈനിലെ, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പിരിമുറുക്കത്തിന്റെ തോത് ഉയർത്തിയതിനാൽ ആഗോള വിപണികളിൽ കുത്തനെയുള്ള വിറ്റഴിക്കലിന് സാക്ഷ്യം വഹിക്കുന്നു. എണ്ണവില ഉയരുന്നതും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവും പണപ്പെരുപ്പമുണ്ടായേക്കാവുന്ന ഭയം ജനിപ്പിച്ചിട്ടുണ്ട്". ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു .

​ഐടി, ഫാർമ ഓഹരികളിൽ വാങ്ങലുകൾ നടന്നതിനാൽ ആഭ്യന്തര വിപണിയിലെ നഷ്ടം കുറവായിരുന്നു.

ടൈറ്റൻ, മാരുതി സുസുക്കി ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് എന്നിവ സെൻസെക്‌സിൽ 5.05 ശതമാനം വരെ ഇടിവു രേഖപ്പെടുത്തി.

നേരെമറിച്ച് ഐടിസി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടെക് മഹീന്ദ്ര, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

​ഹോങ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ എന്നിവിടങ്ങളിലെ ഓഹരികൾ ഗണ്യമായി താഴ്ന്നു.​ യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നെഗറ്റീവ് സോണിൽ ക്ലോസ് ചെയ്തു.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.80 ശതമാനം ഉയർന്ന് 111.3 യുഎസ് ഡോളറിലെത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വ്യാഴാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ 6,644.65 കോടി രൂപയുടെ ഓഹരികൾ അറ്റ ​​വിൽപ്പന നടത്തി.

Tags:    

Similar News