റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി ലാഭസാധ്യതയുടെ അളവുകോല്‍

നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കാനുള്ള വളരെ ലളിതമായ മാര്‍ഗമാണിത്.

Update: 2022-01-28 04:21 GMT
trueasdfstory

ഒരു കമ്പിനിയുടെ വാര്‍ഷിക അറ്റാദായത്തെ (net income), അതിന്റെ ഓഹരി ഉടമകളുടെ ഇക്വിറ്റിയുടെ മൂല്യം കൊണ്ട് ഹരിക്കുന്നതിന്റെ അളവാണ് റിട്ടേണ്‍ ഓണ്‍...

ഒരു കമ്പിനിയുടെ വാര്‍ഷിക അറ്റാദായത്തെ (net income), അതിന്റെ ഓഹരി ഉടമകളുടെ ഇക്വിറ്റിയുടെ മൂല്യം കൊണ്ട് ഹരിക്കുന്നതിന്റെ അളവാണ് റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (return on equity; RoE). ഇത് കമ്പിനിയുടെ ലാഭസാധ്യതയുടെ (profitability) അളവുകോലാണ്. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കണക്കാക്കാനുള്ള വളരെ ലളിതമായ മാര്‍ഗമാണിത്. ഓഹരിയുടമകളുടെ ഇക്വിറ്റി ഒരു കമ്പിനിയുടെ അറ്റ ആസ്തിയ്ക്ക് (net assets) തുല്യമാണ്. മൊത്തം ആസ്തികളില്‍ നിന്നും നിലവിലെ ബാധ്യതകള്‍ കുറച്ചാണ് അറ്റ ആസ്തി കണക്കാക്കുന്നത്. അതിനാല്‍ ആര്‍ ഇ ഒ യെ അറ്റ ആസ്തികളിലെ വരുമാനമായി കണക്കാക്കുന്നു. ഒരു കമ്പിനിയുടെ ലാഭക്ഷമതയുടെയും, ആ ലാഭം എത്ര കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നതിന്റെയും അളവാണിത്.

അറ്റാദായവും ഇക്വിറ്റിയും പൊസിറ്റീവ് സംഖ്യകളാണെങ്കില്‍ ഏത് കമ്പിനിയ്ക്കും ആര്‍ഇഒഎളുപ്പത്തില്‍ കണക്കാക്കാം. ഇതൊരു ശതമാനമായാണ് പ്രകടിപ്പിക്കുന്നത്. അറ്റാദായം (net income) കണക്കാക്കുന്നത് സാധാരണ ഓഹരി ഉടമകള്‍ക്ക് (common shareholders) ലാഭവിഹിതം നല്‍കുന്നതിന് മുമ്പും, മുന്‍ഗണനാ ഓഹരി ഉടമകള്‍ക്ക്
(preferred shareholders) ലാഭവിഹിതം നല്‍കിയതിനു ശേഷവും, കടത്തിന്റെ പലിശ നല്‍കിയതിനു ശേഷവുമാണ്.

Tags:    

Similar News