സെന്‍സെക്സില്‍ 169.87 പോയിന്‍റ് മുന്നേറ്റം
- നിഫ്റ്റി 44.30 പോയിന്റ് ഉയര്‍ന്നു
- 1,861 ഓഹരികൾ മുന്നേറി
ഞ്ച്മാർക്ക് സൂചികകൾ തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 169.87 പോയിന്റ് ഉയർന്ന് 60,300.58ലും climbഅഥവാ 0.25 ശതമാനം ഉയർന്ന് 17,813.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,861 ഓഹരികൾ മുന്നേറി, 1,531 ഓഹരികള്‍ ഇടിവ് പ്രകടമാക്കി. 138 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
പവർ ഗ്രിഡ് കോർപ്പറേഷൻ, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഇൻഡസ്‌ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, അദാനി പോർട്ട്‌സ്, ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, എൻടിപിസി എന്നിവ നഷ്ടത്തിലായി.
ലോഹ സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ റിയൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, ഓട്ടോ, പവർ, എഫ്എംസിജി, പിഎസ്യു ബാങ്ക്, ഇൻഫർമേഷൻ ടെക്നോളജി സൂചികകൾ 0.4 മുതല്‍ 1 ശതമാനം വരെ ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.27 ശതമാനവും സ്മോൾക്യാപ് സൂചിക 0.34 ശതമാനവും നേട്ടമുണ്ടാക്കി.