നാളെ, ശനിയാഴ്ച, പ്രത്യേക ട്രേഡിംഗ് നടത്തുമെന്ന് ബിഎസ്ഇയും എൻഎസ്ഇയും

  • രണ്ട് സെഷനുകൾ ഉണ്ടായിരിക്കും.
  • എല്ലാ സെക്യൂരിറ്റികൾക്കും പരമാവധി 5 ശതമാനം പ്രൈസ് ബാൻഡ് ഉണ്ടായിരിക്കും.
  • ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലാണ് പ്രത്യേക ട്രേഡിംഗ് സെഷൻ.

Update: 2024-01-19 12:24 GMT

പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിൽ ശനിയാഴ്ച, ജനുവരി 20 നു , പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തും.

ഈ പ്രത്യേക തത്സമയ ട്രേഡിംഗ് സെഷനിൽ ഇൻട്രാ-ഡേ പ്രൈമറി സൈറ്റിൽ (പിആർ) നിന്ന് ഡിസാസ്റ്റർ റിക്കവറി (ഡിആർ) സൈറ്റിലേക്ക് മാറും. രണ്ട് സെഷനുകൾ ഉണ്ടായിരിക്കുമെന്നാണ് എക്സ്ചേഞ്ചുകൾ അറിയിച്ചത്. ആദ്യത്തേത് പിആർ സൈറ്റിൽ രാവിലെ 9.15 മുതൽ 10 വരെയും, രണ്ടാമത്തേത് ഡിആർ സൈറ്റിൽ രാവിലെ 11.30 മുതൽ 12.30 വരെയുമാണ്.

പ്രത്യേക സെഷനിൽ, ഡെറിവേറ്റീവ് ഉൽപ്പന്നങ്ങൾ ലഭ്യമായവ ഉൾപ്പെടെ എല്ലാ സെക്യൂരിറ്റികൾക്കും പരമാവധി 5 ശതമാനം പ്രൈസ് ബാൻഡ് ഉണ്ടായിരിക്കും. ഡെറിവേറ്റീവ് സെക്യൂരിറ്റികൾ ലഭിക്കുന്നവയുൾപ്പെടെ എല്ലാ സെക്യൂരിറ്റികൾക്കും, പ്രത്യേക സെഷനിൽ പരമാവധി 5 ശതമാനം പ്രൈസ് ബാൻഡ് ഉണ്ടായിരിക്കും. ഇതിനകം 2 ശതമാനം അല്ലെങ്കിൽ കുറഞ്ഞ വില ബാൻഡിലുള്ള സെക്യൂരിറ്റികൾ അങ്ങനെ തന്നെ തുടരും.

പ്രൈമറി സൈറ്റിൽ ഒരു വലിയ തടസ്സമോ പരാജയമോ ഉണ്ടായാൽ ബിസിനസ്സ് തുടർച്ച ഉറപ്പാക്കുന്നതിനാണ് ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് മാറുന്നത്.

വിവിധ കാരണങ്ങളാൽ ശനിയാഴ്ചത്തെ ട്രേഡിംഗ് ഡൈനാമിക്സ് വ്യത്യസ്തമായിരിക്കുമെന്നും നിക്ഷേപകർ ശ്രദ്ധിക്കണമെന്നും ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു.

Similar News