മൂല്യമുള്ള 10 കമ്പനികളില്‍ എട്ടിനും വിപണി മൂല്യത്തില്‍ ഇടിവ്

  • ഐടി ഭീമന്മാര്‍ വിപണിയെ താഴേക്ക് വലിച്ചിട്ടു
  • ടിസിഎസിന്റെ മൂല്യം 15,49,626.88 കോടിയിലെത്തി
  • ഇന്‍ഫോസിസിന്റെ വിപണി മൂലധനം 23,811.88 കോടി രൂപ കുറഞ്ഞ് 7,56,250.47 കോടിയായി

Update: 2024-08-04 10:38 GMT

ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ എട്ടിനും കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 1,28,913.5 കോടി രൂപ നഷ്ടപ്പെട്ടു. ഐടി പ്രമുഖരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ഇന്‍ഫോസിസും ആണ് തിരിച്ചടി നേരിട്ട കമ്പനികളില്‍ മുന്‍നിരയില്‍ ഉള്ളത്.

ടിസിഎസിന്റെ മൂല്യം 37,971.83 കോടി രൂപ ഇടിഞ്ഞ് 15,49,626.88 കോടി രൂപയിലെത്തി.

ഇന്‍ഫോസിസിന്റെ വിപണി മൂലധനം (എംക്യാപ്) 23,811.88 കോടി രൂപ കുറഞ്ഞ് 7,56,250.47 കോടി രൂപയായി.

ഐടിസിയുടെ മൂല്യം 16,619.51 കോടി രൂപ കുറഞ്ഞ് 6,11,423.11 കോടി രൂപയായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 13,431.54 കോടി രൂപ ഇടിഞ്ഞ് 7,56,717.85 കോടി രൂപയിലുമെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൂല്യം 13,125.49 കോടി രൂപ കുറഞ്ഞ് 20,28,695.57 കോടി രൂപയായി.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 11,821.5 കോടി രൂപ കുറഞ്ഞ് 8,50,389.88 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 7,843.75 കോടി രൂപ കുറഞ്ഞ് 8,42,176.78 കോടി രൂപയിലുമെത്തി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 4,288 കോടി രൂപ കുറഞ്ഞ് 6,32,862.41 കോടി രൂപയായി.

എന്നിരുന്നാലും, എച്ച്ഡിഎഫ്സി ബാങ്കിന്റെ എംക്യാപ് 32,759.37 കോടി രൂപ ഉയര്‍ന്ന് 12,63,601.40 കോടി രൂപയായി.ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മൂല്യം 1,075.25 കോടി രൂപ ഉയര്‍ന്ന് 7,47,677.98 കോടി രൂപയായി.

കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 350.77 പോയിന്റാണ് ഇടിഞ്ഞത്.

ഏറ്റവും മൂല്യമുള്ള സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. തുടര്‍ന്ന് ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി എന്നീ കമ്പനികളാണ്.

Tags:    

Similar News