609 കോടിക്ക് എസ്പിപിഎല്‍, ഇആര്‍ഇപിഎല്‍ എന്നിവയെ അദാനി പവര്‍ ഏറ്റെടുത്തു

ഡെല്‍ഹി: പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎല്‍), എറ്റേണസ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഇആര്‍ഇപിഎല്‍) എന്നിവയുടെ 100 ശതമാനം ഓഹരികള്‍ ഏകദേശം 609 കോടി രൂപയ്ക്ക് അദാനി പവര്‍ ഏറ്റെടുത്തു. 2022 ജൂണ്‍ 7-ന് അദാനി പവര്‍ അതത് ഓഹരി ഉടമകളില്‍ നിന്ന് രണ്ട് കമ്പനികളുടെ  100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള  കരാറില്‍ ഒപ്പുവച്ചു. ഈ മാസം ആദ്യം, ഏറ്റെടുക്കല്‍ ചെലവ് എസ്പിപിഎലിന് 280.10 കോടി രൂപയും ഇആര്‍ഇപിഎല്ലിന് 329.30 കോടി രൂപയുമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എസ്പിപിഎല്‍ […]

Update: 2022-06-21 01:10 GMT
ഡെല്‍ഹി: പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎല്‍), എറ്റേണസ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഇആര്‍ഇപിഎല്‍) എന്നിവയുടെ 100 ശതമാനം ഓഹരികള്‍ ഏകദേശം 609 കോടി രൂപയ്ക്ക് അദാനി പവര്‍ ഏറ്റെടുത്തു. 2022 ജൂണ്‍ 7-ന് അദാനി പവര്‍ അതത് ഓഹരി ഉടമകളില്‍ നിന്ന് രണ്ട് കമ്പനികളുടെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഈ മാസം ആദ്യം, ഏറ്റെടുക്കല്‍ ചെലവ് എസ്പിപിഎലിന് 280.10 കോടി രൂപയും ഇആര്‍ഇപിഎല്ലിന് 329.30 കോടി രൂപയുമാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
എസ്പിപിഎല്‍ ഇതുവരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇതിന്റെ അംഗീകൃത ഓഹരി മൂലധനം 74,01,00,000 രൂപയും പെയ്ഡ് അപ്പ് ഷെയര്‍ മൂലധനം 67,91,00,000 രൂപയുമാണ്. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഏറ്റെടുക്കലിന്റെ ലക്ഷ്യം. ഇആര്‍ഇപിഎല്ലും ഇതുവരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇതിന്റെ അംഗീകൃത ഓഹരി മൂലധനം 80,01,00,000 രൂപയും പെയ്ഡ് അപ്പ് ഷെയര്‍ മൂലധനം 74,01,00,000 രൂപയുമാണ്.
Tags:    

Similar News