വെളിച്ചെണ്ണയും കൊപ്രയും മുന്നേറി; സ്ഥിരതയ്ക്ക് ശ്രമിച്ച് കുരുമുളക് വിപണി
- വിപണി ക്രിസ്മസ് അവധിയുടെ ആലസ്യത്തില്‍
- ഏലക്ക സംഭരണത്തിന് മത്സരം
ഏലക്ക സംഭരിക്കാനുള്ള ഇടപാടുകാരുടെ മത്സരം തുടരുന്നു. പുതുവത്സര വില്‍പ്പന മുന്നില്‍ കണ്ടുള്ള ചരക്ക് സംഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. രാവിലെ നടന്ന ലേലത്തില്‍ 35,569 കിലോ ഏലക്ക വന്നതില്‍ 34,430 കിലോയും ഇടപാടുകാര്‍ ഉത്സാഹിച്ച് വാങ്ങി, വലിപ്പം കൂടിയിനങ്ങള്‍ കിലോ 3104 രൂപയിലും ശരാശരി ഇനങ്ങള്‍ 2875 രൂപയിലും കൈമാറി. വിദേശ കച്ചവടങ്ങള്‍ ഉറപ്പിച്ചവര്‍ക്ക് പുറമേ ആഭ്യന്തര ആവശ്യക്കാരുംഏലക്ക ശേഖരിച്ചു.
നാളികേരോല്‍പ്പന്ന വിപണിയില്‍ നാലാം ദിവസവും വില ഉയര്‍ന്നു. വ്യവസായികള്‍ വെളിച്ചെണ്ണ വില ഉയര്‍ത്തിയെങ്കിലും അതിന് അനുസൃതമായി കൊപ്രശേഖരിക്കാന്‍ മില്ലുകാര്‍ നടത്തിയ നീക്കം വിജയിച്ചില്ല. തമിഴ്‌നാട്ടില്‍ പച്ചതേങ്ങ, കൊപ്രക്ഷാമം രൂക്ഷമാണ്. കാങ്കയത്ത് വെളിച്ചെണ്ണക്ക് 75 രൂപയും കൊപ്രയ്ക്ക് 100 രൂപയുംവര്‍ദ്ധിച്ചു. ഇതിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ വെളിച്ചെണ്ണയും കൊപ്രയും മുന്നേറി.
ക്രിസ്മസ് അവധിയുടെ ആലസ്യത്തിലാണ് കാര്‍ഷികോല്‍പ്പന്ന വിപണി, ഉല്‍പാദനകേന്ദ്രങ്ങളില്‍ നിന്നുള്ളചരക്ക് നീക്കം ശക്തമല്ല. കാര്‍ഷികമേഖല ഉത്സവലഹരിയില്‍ നിന്നും ഇനിയും തിരിച്ചുവരവ് നടത്തിയിട്ടില്ല. പിന്നിട്ട ഏതാനും ദിവസങ്ങളായി മുളക് വിലയിലെ ഇടിവ് കണ്ട് ഉല്‍പാദകരും സ്റ്റോക്കിസ്റ്റുകളും തിരക്കിട്ടുള്ള വില്‍പ്പന നിയന്ത്രിച്ചു. കാത്തിരുന്നാല്‍ പുതുവര്‍ഷം വിലയില്‍ തിരിച്ചുവരവ് അവര്‍ പ്രതീക്ഷിക്കുന്നു. ഹൈറേഞ്ചില്‍ നിന്നും മറ്റ് ഭാഗങ്ങളില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള മുളക് വരവ് കുറവാണ്. നാടന്‍ ചരക്ക് വരവ് കുറഞ്ഞതിനാല്‍ ഏഴ് ദിവസങ്ങളിലെ തുടര്‍ച്ചയായ വിലത്തകര്‍ച്ചയ്ക്ക് ശേഷം വിപണി ഇന്ന് സ്ഥിരതയ്ക്ക് ശ്രമംനടത്തി. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 632രൂപ.