
അമേരിക്ക പുതിയ താരീഫുകൾ മൂന്ന് മാസകാലയളവിലേയ്‌ക്ക് മരിപ്പിക്കാൻ തീരുമാനിച്ചത് അന്താരാഷട്ര റബർ മാർക്കറ്റിൽ വിലക്കയറ്റത്തിന് വഴി തെളിച്ചു. രാവിലെ ജപ്പാനീസ് മാർക്കറ്റിൽ നിന്നും ഉണർവിൻെറ സൂചനകൾ പുറത്തുവന്നതോടെ ഇന്ത്യൻ ടയർ നിർമ്മാതാക്കൾ റബർ ഷീറ്റ് വില ഉയർത്തി സംഭരിക്കാൻ കൊച്ചി, കോട്ടയം വിപണികളിൽ താൽപര്യം കാണിച്ചു. അതേ സമയം കാർഷിക മേഖല ഷീറ്റ് നീക്കം കുറച്ചതോടെ ആർ എസ് എസ് നാലാം ഗ്രേഡ് റബർ വില കിലോ രണ്ട് രൂപ വർദ്ധിച്ച് 196 രൂപയിലും അഞ്ചാം ഗ്രേഡ് 193 രൂപയിലും വ്യാപാരം നടന്നു. ജപ്പാൻ അടക്കമുള്ള റബർ അവധി വ്യാപാര കേരന്ദങ്ങളിൽ നിക്ഷേപകർ പിടിമുറുക്കുന്നത് കണ്ട് തായ് മാർക്കറ്റായ ബാങ്കോക്കിൽ നിരക്ക് 174 രൂപയായി ഉയർന്നാണ് വ്യാപാരം നടന്നത്.
വിഷു അടുത്തതോടെ കാർഷിക മേഖല നാളികേരം കൂടുതലായി വിൽപ്പനയ്‌ക്ക് ഇറക്കി. എന്നാൽ വിപണിയിലെ ഡിമാൻറ്റിന് അനുസൃതമായി കൊപ്ര ഇനിയും വിൽപ്പനയ്‌ക്ക് എത്തുന്നില്ല. കൊച്ചിയിൽ നാളികേരോൽപ്പന്ന വില രണ്ട് ദിവസമായി സ്‌റ്റെഡി നിലവാരത്തിലാണ്, തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്, പുതിയ സാഹചര്യത്തിൽ വിഷുവിന് ശേഷം നിരക്ക് ചെറിയ അളവിൽ കുറയാം.
സംസ്ഥാനത്തിൻറ പല ഭാഗങ്ങളിൽ കൊക്കോ വിളവെടുപ്പ് പുരോഗമിക്കുന്നു, പുതിയ ചരക്ക് ഉയർന്ന അളവിൽ വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്. പ്രമുഖ വിപണികളിൽ പച്ച കൊക്കോ കിലോ 110 രൂപയിലും കൊക്കോ പരിപ്പ് 300 രൂപയിലുമാണ്. പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉൽപാദനം കുറഞ്ഞത് ഉയർന്ന വിലയ്‌ക്ക് അവസരം ഒരുക്കുമെന്ന നിനഗമത്തിലാണ് ആഗോള കർഷകർ. രാജ്യാന്തര കൊക്കോ വില ടണ്ണിന് 8500 ലേയ്‌ക്ക് ഉയർന്നു. എന്നാൽ വിദേശ വിപണികളിലെ ഈ ഉർണവ് ആഭ്യന്തര വിലയിൽ പ്രതിഫലിച്ചില്ല. ഉത്സവ ദിനങ്ങളിലെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താനുള്ള നീക്കത്തിലാണ് കർഷകർ.
ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ ശക്തമായ പിൻതുണയിൽ വലിപ്പം കൂടിയ്യിനം ഏലക്ക കിലോ 3000 രൂപയ്‌ക്ക് മുകളിൽ കൈമാറി. ശരാശരി ഇനങ്ങൾ 2521 രൂപയിലേയ്‌ക്ക് താഴ്‌ന്നാണ് ലേലം നടന്നത്. മൊത്തം 40,535 കിലോ ഏലക്ക ലേലത്തിന് എത്തിയതിൽ 39,810 വിറ്റഴിഞ്ഞു.
ഇന്നത്തെ കമ്പോള നിലവാരം
