കുരുമുളക് വില താഴേക്ക്; ഏലത്തിനും റബറിനും ക്ഷീണം

Update: 2025-04-11 11:47 GMT
COMMODITY
  • whatsapp icon

വിഷു‐ ഈസ്‌റ്റർ വേളയിൽ ഏലക്കയുടെ വിലക്കയറ്റം പ്രതീക്ഷിച്ച കർഷകർ തീർത്തും നിരാശരായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ നിലനിന്നിട്ടും ഉൽപ്പന്നത്തിന്‌ തിളങ്ങാനായില്ല. ശരാശരി ഇനങ്ങൾ കിലോ 2466 രൂപയായി ഇടിഞ്ഞു, വർഷാരംഭത്തിൽ 3000 രൂപയ്‌ക്ക്‌ മുകളിലായിരുന്നു ഏലക്ക വില. മികച്ചയിനങ്ങൾ കിലോ 2916 രൂപയിൽ കൈമാറി. നെടുക്കണ്ടത്ത്‌ നടന്ന ലേത്തിൽ മൊത്തം 40,110 കിലോ ഏലക്ക വിറ്റഴിഞ്ഞു.

ഏഷ്യൻ വിപണികളിൽ റബർ തിരിച്ചു വരവിന്‌ ശ്രമിച്ചങ്കിലും അവധി വ്യാപാരത്തിലെ വിൽപ്പന സമ്മർദ്ദം വിലക്കയറ്റത്തിന്‌ തടസമായി. ജപ്പാനിൽ റബർ 300 യെന്നിന്‌ മുകളിൽ ഇടം പിടിക്കാൻ കഴിയാഞ്ഞത്‌ ദുർബലാവസ്ഥയായ്‌ ഇടയാക്കാം. അതേസമയം തായ്‌ലൻ്റ്റിൽ റബർ വില17,497രൂപയിൽ നിന്നും 18,471 രൂപയായി ഉയർന്നു. സംസ്ഥാനത്തെ ചെറുകിട റബർ കർഷകർ വിഷു‐ഈസ്‌റ്റർ ആവശ്യങ്ങൾ മുന്നിൽ കണ്ട്‌ ഷീറ്റ്‌ വിൽപ്പനയ്‌ക്ക്‌ ഉത്സാഹിച്ചു, നാലാം ഗ്രേഡ്‌ 19,700 രൂപയിൽ വ്യാപാരം നടന്നു. ലാറ്റക്‌സ്‌ വില 200 രൂപവർദ്ധിച്ച്‌ 13,000 രൂപയായി.

നാളികേരോൽപ്പന്നങ്ങളുടെ വില കുറഞ്ഞു. തുടർച്ചയായ വിലക്കയറ്റത്തിന്‌ ശേഷം വെളിച്ചെണ്ണ, കൊപ്ര വിലകൾ ഇന്ന്‌ ക്വിൻറ്റലിന്‌ 100 രൂപ താഴ്‌ന്ന്‌ 26,600 രൂപയിലും കൊപ്ര 17,600 ലുംവ്യാപരം അവസാനിച്ചു. തമിഴ്‌നാട്‌ വിപണിയിലും നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ കുറവ്‌ ദൃശ്യമായി.

ഇന്നത്തെ കമ്പോള നിലവാരം 



Tags:    

Similar News