സ്‌കില്‍മാറ്റിക്‌സ് 123 കോടി രൂപ സമാഹരിച്ചു

മുംബൈ: കുട്ടികളുടെ വിദ്യാഭ്യാസ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പായ സ്‌കില്‍മാറ്റിക്‌സ്, ബി-സീരീസ് ഫണ്ടിംഗിലൂടെ 16 ദശലക്ഷം ഡോളര്‍ (123 കോടി രൂപ) സമാഹരിച്ചു. സോഫിനയുടെ നേതൃത്വത്തില്‍ നിലവിലുള്ള നിക്ഷേപകരായ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, ജലജ് ദാനി ഫാമിലി ഓഫീസ് എന്നിവയില്‍ നിന്നുള്ള പങ്കാളിത്തത്തോടെയാണ് ഫണ്ട് സമാഹരണം. അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2021 ഏപ്രിലില്‍ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ നയിക്കുന്ന സീരീസ്-എ റൗണ്ടില്‍ ആറ് മില്യണ്‍ ഡോളറും, സെക്വോയ ഇന്ത്യയുടെ സര്‍ജ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ 2019 ലെ […]

Update: 2022-05-11 05:33 GMT
മുംബൈ: കുട്ടികളുടെ വിദ്യാഭ്യാസ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പായ സ്‌കില്‍മാറ്റിക്‌സ്, ബി-സീരീസ് ഫണ്ടിംഗിലൂടെ 16 ദശലക്ഷം ഡോളര്‍ (123 കോടി രൂപ) സമാഹരിച്ചു. സോഫിനയുടെ നേതൃത്വത്തില്‍ നിലവിലുള്ള നിക്ഷേപകരായ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ, ജലജ് ദാനി ഫാമിലി ഓഫീസ് എന്നിവയില്‍ നിന്നുള്ള പങ്കാളിത്തത്തോടെയാണ് ഫണ്ട് സമാഹരണം. അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2021 ഏപ്രിലില്‍ സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ നയിക്കുന്ന സീരീസ്-എ റൗണ്ടില്‍ ആറ് മില്യണ്‍ ഡോളറും, സെക്വോയ ഇന്ത്യയുടെ സര്‍ജ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ 2019 ലെ സീഡ് റൗണ്ടില്‍ നിന്ന് 1.8 മില്യണ്‍ യുഎസ് ഡോളറും ഉള്‍പ്പെടെ ഏറ്റവും പുതിയ റൗണ്ടോടെ, സ്‌കില്‍മാറ്റിക്സ് 24 മില്യണ്‍ ഡോളറിനടുത്ത് കമ്പനി സമാഹരിച്ചു.
പുതിയ അന്തര്‍ദേശീയ വിപണികളിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് പുറമെ, നവയുഗ ഗ്രൂപ്പുകള്‍ക്കായി അതിന്റെ ഉത്പന്ന ഓഫറുകള്‍ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ധ്വനില്‍ ഷെത്തും ദേവാന്‍ഷി കെജ്രിവാളും ചേര്‍ന്നാണ് സ്‌കില്‍മാറ്റിക്‌സിന് തുടക്കം കുറിച്ചത്.
100 ബില്യണ്‍ ഡോളറിന്റെ ആഗോള കളിപ്പാട്ടങ്ങളുടെയും ഗെയിമുകളുടെയും വിപണിയിലാണ് സ്‌കില്‍മാറ്റിക്‌സ് പ്രവര്‍ത്തിക്കുന്നXv.
സ്‌കില്‍മാറ്റിക്സ് ആഗോളതലത്തില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലേസുകള്‍, സ്വന്തം വെബ്സൈറ്റ്, വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ്, ഹാംലീസ് തുടങ്ങിയ ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ വഴി വില്‍ക്കുന്നുണ്ട്. നിലവില്‍ 15 രാജ്യങ്ങളില്‍ കമ്പനി സാന്നിധ്യമുണ്ട്. അഞ്ച് ദശലക്ഷത്തിലധികം ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടു.
Tags:    

Similar News