ആഗോള വിപണികൾ സമ്മിശ്രം, ഇന്ത്യൻ സൂചികകൾ ജാഗ്രതയോടെ നീങ്ങും
- ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യൻ വിപണിയുടെ ഫ്ലാറ്റായ തുടക്കത്തെ സൂചിപ്പിക്കുന്നു.
- യുഎസ് വിപണി റെക്കോർഡ് ക്ലോസിങ്ങ് രേഖപ്പെടുത്തി.
- ഏഷ്യൻ വിപണികൾ മിക്കവാറും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകൾ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയുടെ ഫ്ലാറ്റായ തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 24,750 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്, നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 90 പോയിൻറിൻറെ ഇടിവ്.
ക്യൂ 2 ഫലങ്ങൾ, മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ ടെൻഷനുകൾ, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ക്രൂഡ് ഓയിൽ വിലയിലെ പ്രവണതകൾ, ആഭ്യന്തര, ആഗോള ഇക്കണോമിക് ഡാറ്റ തുടങ്ങിയ ഘടകങ്ങൾ ഈ ആഴ്ച വിപണിയുടെ ഗതി നിയന്ത്രിക്കും.
ആഗോള വിപണിയുടെ സമ്മിശ്ര സൂചനകൾക്കിടയിൽ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റ് ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച ജാഗ്രതയോടെ മുന്നോട്ട് നീങ്ങും.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജും എസ് ആൻറ് പി 500 ഉം റെക്കോർഡ് ക്ലോസിങ്ങ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച, യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഉയർന്ന് അവസാനിച്ചപ്പോൾ ഏഷ്യൻ വിപണികൾ മിക്കവാറും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
വെള്ളിയാഴ്ച, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ മികച്ച വീണ്ടെടുക്കൽ നടത്തുകയും മൂന്ന് ദിവസത്തെ നഷ്ട പരമ്പരയെ തകർത്ത് പോസിറ്റീവ് നോട്ടിൽ ക്ലോസ് ചെയ്യുകയും ചെയ്തു.
വെള്ളിയാഴ്ച വ്യാപാര സെഷൻറെ രണ്ടാം പകുതിയിൽ വിപണി വീണ്ടെടുക്കൽ പ്രകടമാക്കി. നിഫ്റ്റി 50 സൂചിക 104 പോയിൻറ് ഉയർന്ന് 24,854 ൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്‌സ് 218 പോയിൻറ് ഉയർന്ന് 81,224ലും, ബാങ്ക് നിഫ്റ്റി 805 പോയിൻറ് ഉയർന്ന് 52,094ലും ക്ലോസ് ചെയ്തു. മുൻ സെഷനുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഎസ്ഇയിലെ ക്യാഷ് മാർക്കറ്റ് വോളിയം 4.2% ഉയർന്നു.
വാൾ സ്ട്രീറ്റ്
ടെക്നോളജി സ്റ്റോക്കുകളിലുടനീളം നേട്ടമുണ്ടാക്കിയതിൻറെ ഫലമായി ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജും എസ് ആൻറ് പി 500 ഉം റെക്കോർഡ് ക്ലോസിംഗിലെത്തി.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 36.86 പോയിൻറ് അഥവാ 0.09 ശതമാനം ഉയർന്ന് 43,275.91 എന്ന നിലയിലും എസ് ആൻറ് പി 500 23.20 പോയിൻറ് അഥവാ 0.40 ശതമാനം ഉയർന്ന് 5,864.67 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക്ക് കോമ്പോസിറ്റ് 115.94 പോയിൻറ് അഥവാ 0.63 ശതമാനം ഉയർന്ന് 18,489.55 ൽ അവസാനിച്ചു.
നെറ്റ്ഫ്ലിക്സ് സ്റ്റോക്ക് വില 11.1% ഉയർന്ന് റെക്കോർഡ് ക്ലോസിംഗിൽ എത്തി. ആപ്പിൾ ഓഹരികൾ 1.2% ഉയർന്നപ്പോൾ എൻവിഡിയ സ്റ്റോക്ക് 0.8% ഉയർന്നു. സിവിഎസ് ഹെൽത്ത് ഓഹരികൾ 5.2 ശതമാനം ഇടിഞ്ഞു
ഏഷ്യൻ വിപണികൾ
ചൈന പലിശ നിരക്ക് വെട്ടിക്കുറച്ച തിനെ തുടർന്ന് ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടന്നു.
ജപ്പാനിലെ നിക്കി 225 നേരിയ തോതിൽ ഇടിഞ്ഞപ്പോൾ ടോപിക്സ് 0.11% കുറഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.22% ഉയർന്നു, കോസ്ഡാക്ക് ചെറിയ നഷ്ടത്തോടെയാണ് വ്യാപാരം നടത്തിയത്. ഹോങ്കോങ്ങിൻറെ ഹാങ് സെങ് സൂചിക ദുർബലമായ ഓപ്പണിനെ സൂചിപ്പിക്കുന്നു.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 5,486 കോടി രൂപയുടെ അറ്റ വിൽപ്പനക്കാരായി മാറി. ആഭ്യന്തര നിക്ഷേപകർ 5215 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
ക്രൂഡ് ഓയിൽ വില കുറയുകയും സ്ഥിരമായ വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നതിൻറെ ആഘാതം നികത്തുകയും ചെയ്തതിനാൽ രൂപയുടെ മൂല്യം വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഒരു പൈസ കുറഞ്ഞ് 84.07 ൽ എത്തി.
സ്വർണ്ണം
മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും യുഎസ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വവും മൂലം തിങ്കളാഴ്ച സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി. അതേസമയം വെള്ളി 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
നേരത്തെ സെഷനിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2,725.81 ഡോളറിലെത്തിയതിന് ശേഷം സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% ഉയർന്ന് 2,724.88 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.4% ഉയർന്ന് 2,740.00 ഡോളറിലെത്തി.
പ്രതിരോധവും പിൻതുണയും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,891, 24,966, 25,088
പിന്തുണ: 24,648, 24,573, 24,451
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,223, 52,506, 52,963
പിന്തുണ: 51,307, 51,024, 50,566
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) മുൻ സെഷനിലെ 0.88 ലെവലിൽ നിന്ന് ഒക്ടോബർ 18 ന് 0.93 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് 13.39 ലെവലിൽ നിന്ന് 2.61 ശതമാനം ഇടിഞ്ഞ് 13.04 ആയി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
അൾട്രാടെക് സിമൻറ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഹൗസിംഗ് ഫിനാൻസ്, 360 വൺ വാം, ഓഥം ഇൻവെസ്റ്റ്‌മെൻറ് ആൻറ് ഇൻഫ്രാസ്ട്രക്ചർ, ഓറിയോൺപ്രോ സൊല്യൂഷൻസ്, ബൻസാലി എൻജിനീയറിങ് പോളിമേഴ്സ്, സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ്, സിറ്റി യൂണിയൻ ബാങ്ക്, സിയൻറ് ഡിഎൽഎം, ഗ്രാവിറ്റ ഇന്ത്യ, എച്ച്എഫ്‌സിഎൽ, ജന സ്മോൾ ഫിനാൻസ് ബാങ്ക് , മഹീന്ദ്ര ലോജിസ്റ്റിക്‌സ്, നെൽകോ, റൂട്ട് മൊബൈൽ, സോളാറ ആക്റ്റീവ് ഫാർമ സയൻസസ്, സുപ്രീം പെട്രോകെം എന്നിവ
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ജെഎംഡബ്ലയു സ്റ്റീൽ
ജെഎസ്ഡബ്ല്യു സ്റ്റീൽ ജപ്പാനിലെ ജെഎഫ്ഇ സ്റ്റീൽ കോർപ്പറേഷനുമായി ചേർന്ന് തൈസെൻക്രുപ്പ് ഇലക്ട്രിക്കൽ സ്റ്റീൽ ഇന്ത്യയുടെ 100% ഓഹരികൾ ഏറ്റെടുക്കും. ഇതിനായി 4 കോടി രൂപയ്ക്ക് ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടു. .
ജെഎം ഫിനാൻഷ്യൽ
ജെഎം ഫിനാൻഷ്യലിൻറെ അനുബന്ധ സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ പ്രൊഡക്ട്‌സിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നീക്കി. ഈ വർഷം മാർച്ചിൽ ഓഹരികൾക്കും കടപ്പത്രങ്ങൾക്കുമെതിരായ ധനസഹായത്തിൽ നിന്ന് ആർബിഐ കമ്പനിയെ പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ, ഓഹരികൾക്കും കടപ്പത്രങ്ങൾക്കുമെതിരെ ധനസഹായം നൽകാൻ കമ്പനിക്ക് അനുമതിയുണ്ട്.
ഗോദ്‌റെജ് പ്രോപ്പർട്ടീസ്
അഹമ്മദാബാദിൽ 0.9 ദശലക്ഷം ചതുരശ്ര അടി വിൽപനയ്ക്ക് സാധ്യതയുള്ള 3 ഏക്കർ ഭൂമി കമ്പനി ഏറ്റെടുത്തു. 1,300 കോടി രൂപയുടെ ബുക്കിംഗ് മൂല്യമുള്ള പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ടുമെൻറുകൾ ഈ പ്രദേശത്ത് ഉൾപ്പെടുന്നു.
ഡോഡ്‌ല ഡയറി
പ്ലാൻറ് സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്രയിലെ ധാരാശിവിൽ 35.23 ഏക്കർ ഭൂമിയുടെ ഏറ്റെടുക്കൽ ഡയറി കമ്പനി പൂർത്തിയാക്കി.
കാനറ ബാങ്ക്
കാനറ ബാങ്ക് ടാൻസാനിയയുടെ ആസ്തികളും ബാധ്യതകളും എക്‌സിം ബാങ്ക് ടാൻസാനിയയ്ക്ക് വിൽക്കാൻ ബാങ്ക് ഓഫ് ടാൻസാനിയ അംഗീകാരം നൽകി.
പിജി ഇലക്ട്രോപ്ലാസ്റ്റ്
യോഗ്യതയുള്ള സ്ഥാപനങ്ങളുടെ പ്ലെയ്‌സ്‌മെൻറ് വഴി 1,500 കോടി രൂപ വരെ മൂല്യമുള്ള ഇക്വിറ്റി ഷെയറുകളോ മറ്റ് കൺവേർട്ടിബിൾ സെക്യൂരിറ്റികളോ ഇഷ്യൂ ചെയ്യുന്നതിന് ബോർഡ് അംഗീകാരം നൽകി.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഒക്‌ടോബർ 19 മുതൽ പ്രാബല്യത്തിൽ വരുന്ന ആറ് മാസത്തിലധികം കാലാവധിയുള്ള ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്ക് 9% ൽ നിന്ന് 9.05% ആയി വർദ്ധിപ്പിച്ചു.