ബജാജ് ഫിന്‍സെര്‍വ് അറ്റാദായം 38% ഉയര്‍ന്ന് 1,346 കോടിയായി
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ (ബിഎഫ്എസ്) മൊത്ത അറ്റാദായം 37.5 ശതമാനം ഉയര്‍ന്ന് 1,346 കോടി രൂപയായി. ബജാജ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സാമ്പത്തിക ബിസിനസ്സുകളുടെ ഹോള്‍ഡിംഗ് കമ്പനിയായ ബിഎഫ്എസ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 979 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ അതിന്റെ മൊത്ത വരുമാനം 22.5 ശതമാനം ഉയര്‍ന്ന് 18,862 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 15,387 കോടി രൂപയായിരുന്നുവെന്ന് ബജാജ് ഫിന്‍സെര്‍വ് റെഗുലേറ്ററി […]
ഡെല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ (ബിഎഫ്എസ്) മൊത്ത അറ്റാദായം 37.5 ശതമാനം ഉയര്‍ന്ന് 1,346 കോടി രൂപയായി. ബജാജ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സാമ്പത്തിക ബിസിനസ്സുകളുടെ ഹോള്‍ഡിംഗ് കമ്പനിയായ ബിഎഫ്എസ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 979 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ അതിന്റെ മൊത്ത വരുമാനം 22.5 ശതമാനം ഉയര്‍ന്ന് 18,862 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇത് 15,387 കോടി രൂപയായിരുന്നുവെന്ന് ബജാജ് ഫിന്‍സെര്‍വ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ബജാജ് ഫിനാന്‍സ് ലിമിറ്റഡ് (BFL), ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (BAGIC), ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (BALIC) എന്നിവയുടെ ഫലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന കൈകാര്യ ആസ്തികളും നികുതിക്ക് ശേഷമുള്ള വാര്‍ഷിക മൊത്ത ലാഭവും രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാര്‍ക്കറ്റ് സ്ഥാനം നിലനിര്‍ത്തി. ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മികച്ച പ്രകടനം തുടരുകയും വ്യക്തിഗത റേറ്റഡ് പുതിയ ബിസിനസ് പ്രീമിയത്തില്‍ 49 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തതായും ബിഎഫ്എസ് അറിയിച്ചു.
ബിഎഫ്എസ് 2022 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന ഗ്രോസ് ലിറ്റഡ് പ്രീമിയവും പുതിയ ബിസിനസ്സ് മൂല്യത്തില്‍ ശക്തമായ വളര്‍ച്ചയും രേഖപ്പെടുത്തി. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 4 രൂപ ലാഭവിഹിതം അനുവദിച്ചതായി ബജാജ് ഫിന്‍സെര്‍വ് അറിയിച്ചു. മൊത്തം ലാഭവിഹിതം 64 കോടി രൂപയാണെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 1.12 ശതമാനം ഉയര്‍ന്ന് 14,994.70 രൂപയിലാണ് വ്യാപാരം നടത്തിയത്.