സ്റ്റാർട്ടപ്പിലെ നിക്ഷേപം ഓഹരിയാക്കാനുള്ള കാലാവധി 10 വർഷമാക്കി

പുതുതായി ആരംഭിക്കുന്ന കമ്പനിയുടെ മൂല്യം കണക്കാത്ത (വാല്യൂഷ്വൻ) സാഹചര്യങ്ങളിൽ ചെറിയ കാലയളവിലേക്ക് ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപങ്ങൾ സ്വീകരിക്കാറുണ്ട്. കൺവേർട്ടബിൾ നോട്ട് എന്ന് വിളിക്കുന്ന ഇത്തരം നിക്ഷേപങ്ങൾ ഓഹരിയാക്കി മാറ്റാവുന്ന കാലാവധിയിൽ മാറ്റം വരുത്തി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇങ്ങനെ ഓഹരിയാക്കി മാറ്റാവുന്ന കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷമാക്കി. ഒരു സ്റ്റാർട്ടപ്പ് കമ്പനിയു‌ടെ മൂല്യം കണക്കാൻ കഴിയാതെ വരുമ്പോൾ പുതിയ സംരഭങ്ങളിൽ നിക്ഷേപകർ ന‌ടത്തുന്ന നിക്ഷേപങ്ങൾ പണമായി തിരിച്ചു നൽകേണ്ടതില്ല. പകരം കമ്പനിയുടെ ഓഹരിയായി ആണ് […]

;

Update: 2022-03-21 06:23 GMT
സ്റ്റാർട്ടപ്പിലെ നിക്ഷേപം ഓഹരിയാക്കാനുള്ള കാലാവധി 10 വർഷമാക്കി
  • whatsapp icon
story

പുതുതായി ആരംഭിക്കുന്ന കമ്പനിയുടെ മൂല്യം കണക്കാത്ത (വാല്യൂഷ്വൻ) സാഹചര്യങ്ങളിൽ ചെറിയ കാലയളവിലേക്ക് ഒരു സ്റ്റാർട്ടപ്പിൽ...

പുതുതായി ആരംഭിക്കുന്ന കമ്പനിയുടെ മൂല്യം കണക്കാത്ത (വാല്യൂഷ്വൻ) സാഹചര്യങ്ങളിൽ ചെറിയ കാലയളവിലേക്ക് ഒരു സ്റ്റാർട്ടപ്പിൽ നിക്ഷേപങ്ങൾ സ്വീകരിക്കാറുണ്ട്. കൺവേർട്ടബിൾ നോട്ട് എന്ന് വിളിക്കുന്ന ഇത്തരം നിക്ഷേപങ്ങൾ ഓഹരിയാക്കി മാറ്റാവുന്ന കാലാവധിയിൽ മാറ്റം വരുത്തി ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇങ്ങനെ ഓഹരിയാക്കി മാറ്റാവുന്ന കാലാവധി 5 വർഷത്തിൽ നിന്ന് 10 വർഷമാക്കി.

ഒരു സ്റ്റാർട്ടപ്പ് കമ്പനിയു‌ടെ മൂല്യം കണക്കാൻ കഴിയാതെ വരുമ്പോൾ പുതിയ സംരഭങ്ങളിൽ നിക്ഷേപകർ ന‌ടത്തുന്ന നിക്ഷേപങ്ങൾ പണമായി തിരിച്ചു നൽകേണ്ടതില്ല. പകരം കമ്പനിയുടെ ഓഹരിയായി ആണ് നൽകുക. നിക്ഷേപിക്കുന്ന മൂല്യത്തിനനുസരിച്ചുള്ള കമ്പനിയുടെ ഓഹരികൾ നിക്ഷേപകർക്ക് നൽകുന്നു. കോവി‍‍‍ഡ് പിടിമുറുക്കിയപ്പോൾ പല കമ്പനികൾക്കും വാല്യൂഷൻ പ്രക്രിയയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. വാല്യൂഷൻ കഴിയാതെ കമ്പനികൾക്ക് തങ്ങളുടെ നിക്ഷേപം ഓഹരിയാക്കാനും സാധിക്കില്ല. ഇതോടെ നിലവിലെ 5 വർഷ കാലയളവ് സർക്കാർ 10 വർഷമാക്കി നീട്ടുകയായിരുന്നു.

 

 

Tags:    

Similar News