ഓഹരി നിക്ഷേപം എളുപ്പമാക്കാന്‍ നിര്‍മ്മിത ബുദ്ധിയുമായി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: വെറും ഒരു ഡോളര്‍ കൊണ്ടും സാധാരണക്കാര്‍ക്ക് ഇനി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്താം. അതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പ്ലാറ്റ്‌ഫോം വഴി. ഇന്ത്യന്‍ വംശജനായ സെല്‍വന്‍ രാജനാണ് ഈ പുത്തന്‍ ചുവടുവെപ്പിന് പിന്നില്‍ എന്നതാണ് അഭിമാനകരമായ കാര്യം. തങ്ങള്‍ക്ക് ചേരുന്ന വിധത്തിലുള്ള നിക്ഷേപ രീതി തിരഞ്ഞെടുക്കാന്‍ നിക്ഷേപകര്‍ക്ക് അവസരമുണ്ട്. യുഎസിലെ സിലിക്കണ്‍ വാലിയില്‍ സ്മാര്‍ട്ട് മണി ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് (ഐഎ) എന്ന കമ്പനിയുടെ സിഇഒ കൂടിയാണ് സെല്‍വന്‍. ആളുകള്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള […]

Update: 2022-03-15 00:32 GMT

വാഷിങ്ടണ്‍: വെറും ഒരു ഡോളര്‍ കൊണ്ടും സാധാരണക്കാര്‍ക്ക് ഇനി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്താം. അതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പ്ലാറ്റ്‌ഫോം വഴി.

ഇന്ത്യന്‍ വംശജനായ സെല്‍വന്‍ രാജനാണ് ഈ പുത്തന്‍ ചുവടുവെപ്പിന് പിന്നില്‍ എന്നതാണ് അഭിമാനകരമായ കാര്യം. തങ്ങള്‍ക്ക് ചേരുന്ന വിധത്തിലുള്ള നിക്ഷേപ രീതി തിരഞ്ഞെടുക്കാന്‍ നിക്ഷേപകര്‍ക്ക് അവസരമുണ്ട്.

യുഎസിലെ സിലിക്കണ്‍ വാലിയില്‍ സ്മാര്‍ട്ട് മണി ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് (ഐഎ) എന്ന കമ്പനിയുടെ സിഇഒ കൂടിയാണ് സെല്‍വന്‍. ആളുകള്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നതെന്നും സാമൂഹിക പ്രതിബദ്ധതയോടു കൂടി നിക്ഷേപം നടത്താനാണ് ശ്രമിക്കുന്നതെന്നും സെല്‍വന്‍ രാജന്‍ പറയുന്നു. ഹ്രസ്വകാല നിക്ഷേപകരെ ഓഹരിയിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. സ്മാര്‍ട്ട് മണിയുടെ സേവനം ഇന്ത്യയിലും ലഭ്യമാണ്.

Tags:    

Similar News