കോള്‍ ഇന്ത്യ സർക്കാരിന് 2038 കോടി രൂപ ലാഭവിഹിതം നൽകി

കൊല്‍ക്കത്ത: കോള്‍ ഇന്ത്യയുടെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം സര്‍ക്കാരിനെ 2037.8 കോടി രൂപ സമ്പന്നമാക്കും. ഈ മഹാരത്ന പൊതുമേഖലാ സ്ഥാപനത്തിന്റെ 66.1 % ശതമാനം ഓഹരിയാണ് സർക്കാരിന്റെ കൈവശം ഉള്ളത്. 10 രൂപ വീതമുള്ള ഓരോ ഓഹരിയ്ക്കും 5 രൂപ വീതം ലാഭവിഹിതം കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു, മൊത്തം ഡിവിഡന്റ് തുക 3087 കോടി രൂപയാണ്. ഡിസംബറില്‍ പ്രഖ്യാപിച്ച ആദ്യ ഇടക്കാല ലാഭവിഹിതത്തില്‍ കമ്പനിയുടെ മൊത്തം ഡിവിഡന്റ് 5546 കോടി രൂപയായിരുന്നു. അന്ന് സര്‍ക്കാരിന് 3667 കോടി […]

Update: 2022-02-16 06:28 GMT

കൊല്‍ക്കത്ത: കോള്‍ ഇന്ത്യയുടെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം സര്‍ക്കാരിനെ 2037.8 കോടി രൂപ സമ്പന്നമാക്കും. ഈ മഹാരത്ന പൊതുമേഖലാ സ്ഥാപനത്തിന്റെ 66.1 % ശതമാനം ഓഹരിയാണ് സർക്കാരിന്റെ കൈവശം ഉള്ളത്.

10 രൂപ വീതമുള്ള ഓരോ ഓഹരിയ്ക്കും 5 രൂപ വീതം ലാഭവിഹിതം കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു, മൊത്തം ഡിവിഡന്റ് തുക 3087 കോടി രൂപയാണ്.

ഡിസംബറില്‍ പ്രഖ്യാപിച്ച ആദ്യ ഇടക്കാല ലാഭവിഹിതത്തില്‍ കമ്പനിയുടെ മൊത്തം ഡിവിഡന്റ് 5546 കോടി രൂപയായിരുന്നു. അന്ന് സര്‍ക്കാരിന് 3667 കോടി രൂപ ലഭിച്ചിരുന്നു.

ഓഹരി ഒന്നിന് 9 രൂപയായിരുന്നു ലാഭവിഹിതം. 2020-21ല്‍ മൂന്ന് ഗഡുക്കളായി നല്‍കിയ മൊത്തം ലാഭവിഹിതം ഒരു ഓഹരിയ്ക്ക് 16 രൂപയായിരുന്നു.

സാധ്യതയനുസരിച്ച്, ഈ വര്‍ഷത്തെ മൊത്ത ലാഭവിഹിതം മുന്‍വര്‍ഷത്തെ മറികടക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ശക്തമായ പണപ്പെരുപ്പ സമ്മര്‍ദത്തിനിടയില്‍ കല്‍ക്കരി വില ഉയര്‍ത്താന്‍ കമ്പനിക്ക് സാധിക്കാത്തതാണ് ഒരു പ്രധാന പ്രതിസന്ധി.

ഉയരുന്ന ക്രൂഡ് വില അധിക സമ്മര്‍ദ്ദമുണ്ടാക്കും. ജൂണ്‍ പാദത്തില്‍ ഇന്ധന വില വര്‍ധന മൂലം കമ്പനിയ്ക്ക് 700 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഇപ്പോള്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കല്‍ക്കരി വില ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News