മൂന്ന് കോടി ഓഹരികള്‍ ഈസോപ്പായി നൽകി ഒയോ

ന്യൂ ഡല്‍ഹി: ഹോസ്‌പിറ്റാലിറ്റി ചെയിന്‍ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം ഐ പി ഒ പുറത്തിറക്കുന്ന ഓയോയുടെ 500-ലധികം ജീവനക്കാരും മുന്‍ ജീവനക്കാരും ചേര്‍ന്ന് കമ്പനിയുടെ മൂന്ന് കോടിയിലധികം ഓഹരികള്‍ അവരുടെ സ്റ്റോക്ക് ഓപ്ഷന്‍ ഗ്രാന്റുകള്‍ ഉപയോഗിച്ചു വാങ്ങി. ജീവനക്കാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ESOP, ഈസോപ്) ഉപയോഗിച്ചാണ് ഈ ഷെയറുകള്‍ വാങ്ങിയത്. കോവിഡ് മൂലം കമ്പനി ശമ്പളം വെട്ടിക്കുറയ്ക്കൽ നടത്തിയപ്പോള്‍ നിലവിലെ ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും ഓയോ ഇ എസ് ഒ പികള്‍ […]

Update: 2022-01-17 04:01 GMT

ന്യൂ ഡല്‍ഹി: ഹോസ്‌പിറ്റാലിറ്റി ചെയിന്‍ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം ഐ പി ഒ പുറത്തിറക്കുന്ന ഓയോയുടെ 500-ലധികം ജീവനക്കാരും മുന്‍ ജീവനക്കാരും ചേര്‍ന്ന് കമ്പനിയുടെ മൂന്ന് കോടിയിലധികം ഓഹരികള്‍ അവരുടെ സ്റ്റോക്ക് ഓപ്ഷന്‍ ഗ്രാന്റുകള്‍ ഉപയോഗിച്ചു വാങ്ങി.

ജീവനക്കാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ESOP, ഈസോപ്) ഉപയോഗിച്ചാണ് ഈ ഷെയറുകള്‍ വാങ്ങിയത്. കോവിഡ് മൂലം കമ്പനി ശമ്പളം വെട്ടിക്കുറയ്ക്കൽ നടത്തിയപ്പോള്‍ നിലവിലെ ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും ഓയോ ഇ എസ് ഒ പികള്‍ വാഗ്ദാനം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൈക്രോസോഫ്റ്റില്‍ നിന്ന് കമ്പനി 50 ലക്ഷം ഡോളര്‍ സമാഹരിച്ചപ്പോള്‍ ഓയോയുടെ മൊത്തം മൂല്യം $960 കോടിയിലെത്തി.

ഓയോയിലെ 80 ശതമാനം ജീവനക്കാര്‍ക്കും ഇ എസ് ഒ പികള്‍ അനുവദിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2021 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം ഓയോയ്ക്ക് 5,130 ജീവനക്കാര്‍ ലോകത്താകമാനം ഉണ്ട്. മൊത്തം ജീവനക്കാരില്‍ 70.9 ശതമാനവും ഇന്ത്യയിലാണ്.

ഐ പി ഒ-യിലൂടെ 8,430 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനി സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 7,000 കോടി രൂപയുടെ പുതിയ ഓഹരികളും 1,430 കോടി രൂപയുടെ പ്രമോട്ടര്‍മാരുടെ ഓഹരികളും (offer for sale) ഉള്‍പ്പെടുന്നു.

Tags:    

Similar News