മ്യൂച്വല്‍ ഫണ്ട് മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്താന്‍ സെബി
മ്യൂച്വല്‍ ഫണ്ട് ( എം എഫ്) നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സെബി എം എഫ് മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി യൂണിറ്റ് ഹോള്‍ഡര്‍മാരുടെ സമ്മതം തേടാൻ മ്യൂച്വല്‍ ഫണ്ടുകളുടെ ട്രസ്റ്റികളോട് സെബി ആവശ്യപ്പെട്ടു. ഭൂരിപക്ഷം ട്രസ്റ്റികളും ഒരു സ്‌കീം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ യൂണിറ്റ് ഹോള്‍ഡര്‍മാരുടെ അനുവാദം തേടാറുണ്ട്. കൂടാതെ, മ്യൂച്വല്‍ ഫണ്ട് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി, 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ഫണ്ടുകള്‍ ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ പിന്തുടരുന്നത് നിര്‍ബന്ധമാക്കും. ട്രസ്റ്റികൾ […]
മ്യൂച്വല്‍ ഫണ്ട് ( എം എഫ്) നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സെബി എം എഫ് മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി യൂണിറ്റ് ഹോള്‍ഡര്‍മാരുടെ സമ്മതം തേടാൻ മ്യൂച്വല്‍ ഫണ്ടുകളുടെ ട്രസ്റ്റികളോട് സെബി ആവശ്യപ്പെട്ടു. ഭൂരിപക്ഷം ട്രസ്റ്റികളും ഒരു സ്‌കീം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ യൂണിറ്റ് ഹോള്‍ഡര്‍മാരുടെ അനുവാദം തേടാറുണ്ട്.
കൂടാതെ, മ്യൂച്വല്‍ ഫണ്ട് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി, 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ഫണ്ടുകള്‍ ഇന്ത്യന്‍ അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ പിന്തുടരുന്നത് നിര്‍ബന്ധമാക്കും.
ട്രസ്റ്റികൾ ഒരു സ്‌കീം അവസാനിപ്പിക്കാനോ അല്ലെങ്കില്‍ ക്ലോസ്-എന്‍ഡ് സ്‌കീമിന്റെ യൂണിറ്റുകള്‍ റിഡീം ചെയ്യാനോ തീരുമാനിക്കുമ്പോള്‍ യൂണിറ്റ് ഹോള്‍ഡര്‍മാരുടെ സമ്മതം വാങ്ങേണ്ടതുണ്ടെന്ന് പ്രസ്താവനയില്‍ സെബി അറിയിച്ചു.
ട്രസ്റ്റികള്‍ യൂണിറ്റ് ഹോള്‍ഡര്‍മാരില്‍ യൂണിറ്റ് ഉടമകളുടെ സമ്മതം വാങ്ങുകയും ഒരു യൂണിറ്റിന് ഒരു വോട്ടിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുകയും വേണം. കൂടാതെ വോട്ടിംങ് ഫലം 45 ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുകയും വേണം. സമ്മതം നേടുന്നതില്‍ ട്രസ്റ്റികള്‍ പരാജയപ്പെട്ടാല്‍, വോട്ടിംഗ് ഫലം പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പ്രവൃത്തി ദിവസം മുതല്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കീം തുറന്നിരിക്കണമെന്ന് സെബി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സെബി ബോര്‍ഡ് യോഗത്തിലാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ അക്കൗണ്ടിംങ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആവശ്യകതകള്‍ക്ക് പുറമെ, അനാവശ്യ വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നതിനും കൂടുതല്‍ വ്യക്തത കൊണ്ടുവരുന്നതിനുമായി അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യാനാണ് സെബി തീരുമാനിച്ചത്.
അതേസമയം, കെ വൈ സി (KYC) രജിസ്ട്രേഷന്‍ ഏജന്‍സികളുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിന്, രജിസ്ട്രേഡ് ഇന്റര്‍മീഡിയറി (ആര്‍ ഐ) സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്ത കെവൈസി റെക്കോര്‍ഡുകളുടെ സാധൂകരണം നടത്താന്‍ റെഗുലേറ്റര്‍ തീരുമാനിച്ചു. കൂടാതെ, അത്തരം ഏജന്‍സികള്‍ ക്ലയന്റുകളുടെ കെവൈസി രേഖകളുമായി ബന്ധപ്പെട്ട് അപ്ലോഡ്, മാറ്റം, ഡൗണ്‍ലോഡ് എന്നിവയുടെ ഒരു ഓഡിറ്റ് ട്രയല്‍ നിലനിര്‍ത്തണം .
കെ വൈ സി ഡോക്യുമെന്റുകളുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിന് ആര്‍ ഐ കളുടെയും കെ ആര്‍ എകളുടെയും സംവിധാനങ്ങള്‍ സംയോജിപ്പിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.