പണ വിപണിയും മൂലധന വിപണിയും തമ്മിൽ അറിയാം

ഗവണ്‍മെന്റുകള്‍ പുറത്തിറക്കുന്ന ട്രഷറി ബില്ലുകള്‍ (Treasury Bills), കൊമേര്‍ഷ്യല്‍ ബില്ലുകള്‍ (Commercial Papers), ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ (Certificates of Deposit), അതിവേഗ പണ ഉത്പന്നങ്ങള്‍ (Call Money) എന്നിവയാണ് ഈ വിപണിയില്‍ ലഭിക്കുന്നത്.

Update: 2022-01-08 05:31 GMT
trueasdfstory

പണ വിപണിയില്‍ (Money Market) ചുരുങ്ങിയ കാലയളവിലേക്കുള്ള പണ ഇടപാടുകളാണ്നടക്കുന്നത്. 24 മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഇടപാടുകളാണ്...

പണ വിപണിയില്‍ (Money Market) ചുരുങ്ങിയ കാലയളവിലേക്കുള്ള പണ ഇടപാടുകളാണ്
നടക്കുന്നത്. 24 മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഇടപാടുകളാണ് മിക്കവയും. ഗവണ്‍മെന്റുകള്‍ പുറത്തിറക്കുന്ന ട്രഷറി ബില്ലുകള്‍ (Treasury Bills), കൊമേര്‍ഷ്യല്‍ ബില്ലുകള്‍ (Commercial Papers), ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ (Certificates of Deposit), അതിവേഗ പണ ഉത്പന്നങ്ങള്‍ (Call Money) എന്നിവയാണ് ഈ വിപണിയില്‍ ലഭിക്കുന്നത്.

ഉദാഹരണത്തിന്, ഓഹരി കമ്പോളത്തില്‍ വ്യാപാരം നടത്തുന്ന ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് അടിയന്തിരമായി പണത്തിന് ആവശ്യം വന്നാല്‍ അവര്‍ ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 'കോള്‍ മണി ലോണ്‍' (Call Money Loan)
എടുക്കാറുണ്ട്. ഇത് ഏതാനും മണിക്കൂറുകളിലേക്കോ അല്ലെങ്കില്‍ ദിവസത്തേയ്‌ക്കോ മാത്രമുള്ള വായ്പയാണ്. എപ്പോള്‍ വായ്പ നല്‍കിയ സ്ഥാപനം ആവശ്യപ്പെട്ടാലും, ഉടന്‍ തന്നെ വായ്പ നല്‍കിയ ആള്‍ അല്ലെങ്കില്‍ സ്ഥാപനം പണം തിരിച്ചടയ്ക്കണം. അനായാസം പണമായി മാറ്റാവുന്ന (Liquidity) ഉല്‍പ്പന്നങ്ങളാണ് ഇവിടെ കൈമാറ്റം ചെയ്യുന്നത്.

എന്നാല്‍ മൂലധന വിപണിയില്‍ (Capital Market) താരതമ്യേന ദീര്‍ഘകാലത്തേയ്ക്കുള്ള സാമ്പത്തിക ഉല്‍പ്പന്നങ്ങളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. വ്യവസായങ്ങള്‍ മൂലധനം സ്വരൂപിക്കാനാണ് പ്രധാനമായും ഈ വിപണിയെ ആശ്രയിക്കുന്നത്. മൂലധനം ഏറ്റവും സുതാര്യമായും, മത്സരക്ഷമമായും, അനായാസം കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ രീതിയിലുമാണ് ഇവിടെ സമാഹരിക്കുന്നത്. ഇതിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയിലെ വ്യവസായ-സാമ്പത്തിക പുരോഗതിയില്‍ സാധാരണ ജനങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കുന്നു.

പ്രായോഗിക തലത്തില്‍, ഈ രണ്ടു വിപണികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചലനാത്മകമായ ഒരു മൂലധനവിപണി സൃഷ്ടിക്കുന്നതിന് വളരെ ഒഴുക്കുള്ള ഒരു പണ വിപണി അനിവാര്യമാണ്. കാരണം, പണ വിപണിയില്‍ നിന്നെടുക്കുന്ന ഹ്രസ്വകാല വായ്പകള്‍ മൂലധന വിപണിയിലേക്കും ഒഴുകിയെത്താറുണ്ട്.

 

Tags:    

Similar News