ബോണസ് ഇഷ്യൂ: സംവർധന മദേഴ്സൺ ഓഹരികൾ 5 ശതമാനം ഉയർന്നു

സംവർധന മദേഴ്സൺ ഇന്റർനാഷണൽ ഓഹരികൾ ഇന്ന് 5 ശതമാനത്തോളം ഉയർന്നു.  ഓഹരി ഉടമകൾക്കായി ബോണസ് ഓഹരികൾ നല്കാൻ കമ്പനി തീരുമാനിച്ചതാണ് വില ഉയരാൻ കാരണം. രണ്ട് ഓഹരികൾക്ക് ഒരു ഓഹരി എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്. അനുമതി ലഭിച്ച രണ്ട് മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ബോണസ് ഓഹരികൾ നൽകുന്നതോടെ കമ്പനിയുടെ ഓഹരി മൂലധനം 677.64 കോടി രൂപയായി വർധിക്കും. ഓഹരി ഇന്ന് 129.20 രൂപവരെ ഉയർന്നിരുന്നു. തുടർന്ന് 4.81 ശതമാനം നേട്ടത്തിൽ 128.65 […]

Update: 2022-08-16 09:00 GMT

സംവർധന മദേഴ്സൺ ഇന്റർനാഷണൽ ഓഹരികൾ ഇന്ന് 5 ശതമാനത്തോളം ഉയർന്നു. ഓഹരി ഉടമകൾക്കായി ബോണസ് ഓഹരികൾ നല്കാൻ കമ്പനി തീരുമാനിച്ചതാണ് വില ഉയരാൻ കാരണം. രണ്ട് ഓഹരികൾക്ക് ഒരു ഓഹരി എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികൾ നൽകുന്നത്.

അനുമതി ലഭിച്ച രണ്ട് മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ബോണസ് ഓഹരികൾ നൽകുന്നതോടെ കമ്പനിയുടെ ഓഹരി മൂലധനം 677.64 കോടി രൂപയായി വർധിക്കും. ഓഹരി ഇന്ന് 129.20 രൂപവരെ ഉയർന്നിരുന്നു. തുടർന്ന് 4.81 ശതമാനം നേട്ടത്തിൽ 128.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമോട്ടീവ്, ട്രാൻസ്‌പോർട്ട് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടകങ്ങളുടെ നിർമാതാക്കളാണ് സംവർധന മദേഴ്സൺ.

Tags:    

Similar News