അറ്റാദായം ഇടിഞ്ഞു: തന്ല പ്ലാറ്റ്ഫോംസ് ഓഹരികൾക്ക് തകർച്ച
മധ്യനിര ഐടി കമ്പനിയായ തന്ല പ്ലാറ്റ്ഫോംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 20 ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ ജൂൺ പാദത്തിലെ അറ്റാദായത്തിൽ കനത്ത നഷ്ടം റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം. കമ്പനിയുടെ ചില ബിസിനസ്സുകളിൽ ഉണ്ടായ വിലനിർണ്ണയ സമ്മർദ്ദങ്ങളും, കറൻസി വിനിമയ നിരക്കിലെ പ്രതികൂല സാഹചര്യങ്ങളുമാണ് നഷ്ടത്തിന് കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 28.60 ശതമാനം താഴ്ന്ന് 100.4 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 140.62 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, നികുതി […]
മധ്യനിര ഐടി കമ്പനിയായ തന്ല പ്ലാറ്റ്ഫോംസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 20 ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ ജൂൺ പാദത്തിലെ അറ്റാദായത്തിൽ കനത്ത നഷ്ടം റിപ്പോർട്ട് ചെയ്തതാണ് വിലയിടിയാൻ കാരണം. കമ്പനിയുടെ ചില ബിസിനസ്സുകളിൽ ഉണ്ടായ വിലനിർണ്ണയ സമ്മർദ്ദങ്ങളും, കറൻസി വിനിമയ നിരക്കിലെ പ്രതികൂല സാഹചര്യങ്ങളുമാണ് നഷ്ടത്തിന് കാരണം.
കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 28.60 ശതമാനം താഴ്ന്ന് 100.4 കോടി രൂപയായി. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 140.62 കോടി രൂപയായിരുന്നു. വാർഷികാടിസ്ഥാനത്തിൽ, നികുതി കിഴിച്ചുള്ള ലാഭം 3.90 ശതമാനം ഇടിഞ്ഞു.
എൻഎൽഡി, ഐഎൽഡി ബിസിനസ്സിൽ വില നിർണ്ണയത്തിലുണ്ടായ തകർച്ച കമ്പനിയുടെ മൊത്ത വരുമാനത്തെയും കാര്യമായി ബാധിച്ചുവെന്ന് കമ്പനിയുടെ ചെയർമാനും സിഇഒ യുമായ ഉദയ് റെഡ്‌ഡി ഓഹരി ഉടമകൾക്കുള്ള കത്തിൽ പറഞ്ഞു. കൂടാതെ, ഡോളറിനെതിരെ യൂറോയിലുണ്ടായ മൂല്യത്തകർച്ചയും കമ്പനിയുടെ ലാഭത്തെ സാരമായി ബാധിച്ചു. ഓഹരി ഇന്ന് 182.70 രൂപ താഴ്ന്ന് 731 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.