ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് ടെക്നോളജീസ് ഓഹരികൾ 3 ശതമാനം നേട്ടത്തിൽ

ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.55 ശതമാനം ഉയർന്നു. കമ്പനിയുടെ ജൂൺപാദ അറ്റാദായം 57.7 ശതമാനം വർദ്ധിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം, കഴിഞ്ഞ വർഷത്തെ ജൂൺ പാദത്തിലെ 35.73 കോടി രൂപയിൽ നിന്നും ഉയർന്ന് 56.34 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലെ 52.11 കോടി രൂപയിൽ നിന്നും 8.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2031 ഓടു കൂടി ബില്യൺ ഡോളർ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്ന് മാനേജ്‌മെന്റ് പറഞ്ഞു. […]

Update: 2022-07-22 07:10 GMT

ഹാപ്പിയെസ്റ്റ് മൈൻഡ്‌സ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 6.55 ശതമാനം ഉയർന്നു. കമ്പനിയുടെ ജൂൺപാദ അറ്റാദായം 57.7 ശതമാനം വർദ്ധിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം, കഴിഞ്ഞ വർഷത്തെ ജൂൺ പാദത്തിലെ 35.73 കോടി രൂപയിൽ നിന്നും ഉയർന്ന് 56.34 കോടി രൂപയായി. തൊട്ടു മുൻപുള്ള മാർച്ച് പാദത്തിലെ 52.11 കോടി രൂപയിൽ നിന്നും 8.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

2031 ഓടു കൂടി ബില്യൺ ഡോളർ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്ന് മാനേജ്‌മെന്റ് പറഞ്ഞു. നിലവിലെ കമ്പനിയുടെ വളർച്ചയും, ഡിജിറ്റൽ സേവങ്ങളിലെ ഡിമാൻഡും കണക്കിലെടുത്ത് നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള വരുമാന മാർ​ഗനിർദേശം 25 ശതമാനമാക്കി ഉയർത്തി. ഇതിനു പുറമെ, അടുത്ത 5 വർഷത്തിനുള്ളിൽ കമ്പനിയുടെ സംയുക്ത വാർഷിക വരുമാന വളർച്ചാ നിരക്ക് 25 ശതമാനമാക്കി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഓഹരി ഇന്ന് 2.96 ശതമാനം ഉയർന്ന് 998.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News