മികച്ച വില്പന: അതുൽ ഓട്ടോയുടെ ഓഹരികൾ നേട്ടത്തിൽ

അതുൽ ഓട്ടോയുടെ ഓഹരികൾ ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. ജൂണിൽ കമ്പനിയുടെ വില്പന 151 ശതമാനം വർധിച്ച് 1,818 യൂണിറ്റുകളായതിനെ തുടർന്നാണ് ഈ ഉയർച്ച. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 724 യൂണിറ്റുകളായിരുന്നു വില്പന. മെയ് മാസത്തിൽ വില്പന 1.33 ശതമാനം ഉയർന്ന് 1,794 യൂണിറ്റുകളിലെത്തിയിരുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മാത്രം വില്പന 199.31 ശതമാനം ഉയർന്ന് 5,205 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,739 യൂണിറ്റുകളാണ് വിറ്റു പോയത്. ഇന്ന് വ്യാപാരത്തിനിടയിൽ […]

Update: 2022-07-01 08:57 GMT

അതുൽ ഓട്ടോയുടെ ഓഹരികൾ ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. ജൂണിൽ കമ്പനിയുടെ വില്പന 151 ശതമാനം വർധിച്ച് 1,818 യൂണിറ്റുകളായതിനെ തുടർന്നാണ് ഈ ഉയർച്ച. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 724 യൂണിറ്റുകളായിരുന്നു വില്പന.

മെയ് മാസത്തിൽ വില്പന 1.33 ശതമാനം ഉയർന്ന് 1,794 യൂണിറ്റുകളിലെത്തിയിരുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മാത്രം വില്പന 199.31 ശതമാനം ഉയർന്ന് 5,205 യൂണിറ്റുകളായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,739 യൂണിറ്റുകളാണ് വിറ്റു പോയത്.

ഇന്ന് വ്യാപാരത്തിനിടയിൽ ഓഹരി 178.80 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് 1.07 ശതമാനം നേട്ടത്തിൽ 170.40 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. രാജ്‌കോട്ട് ആസ്ഥാനമായുള്ള അതുൽ ഓട്ടോ 'അതുൽ' എന്ന ബ്രാൻഡിൽ ത്രീ വീലറുകളും, സ്പെയറുകളും, ഘടകങ്ങളും, അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നു.

Tags:    

Similar News