ലുലു ഗ്രൂപ്പുമായുള്ള കരാര്‍: ശ്രീ ബജ്‌റംഗ് അലിയന്‍സിന് നേട്ടം

ശ്രീ ബജംറംഗ് അലിയന്‍സ് ഓഹരി വില ബിഎസ്ഇ യില്‍ 10 ശതമാനം ഉയര്‍ന്നു. ലുലുവുമായുള്ള കരാറാണ് ഓഹരി വില ഉയര്‍ത്തിയത്. കമ്പനിയുടെ 'ഗോയെല്‍ഡ്' ഫ്രോസണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലുലുവിന്റെ മിഡില്‍ ഈസ്റ്റ് വിപണികളിലും, സൗദി അറേബ്യന്‍ വിപണികളിലും വിതരണം ചെയ്യാനാണ് കരാര്‍. കരാറില്‍ ലുലുവിന്റെ ഇന്ത്യയിലെ ശൃംഖലകളിലും ഉത്പന്ന വിതരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ലോട്ടുകള്‍ക്കുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ നിലവില്‍ ലഭിച്ചു കഴിഞ്ഞുവെന്നും കമ്പനി പറഞ്ഞു. ഓഹരി വില 12.25 രൂപ (7.39 ശതമാനം) ഉയര്‍ന്ന് 178 രൂപയില്‍ ക്ലോസ് […]

Update: 2022-06-29 09:01 GMT

ശ്രീ ബജംറംഗ് അലിയന്‍സ് ഓഹരി വില ബിഎസ്ഇ യില്‍ 10 ശതമാനം ഉയര്‍ന്നു. ലുലുവുമായുള്ള കരാറാണ് ഓഹരി വില ഉയര്‍ത്തിയത്. കമ്പനിയുടെ 'ഗോയെല്‍ഡ്' ഫ്രോസണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലുലുവിന്റെ മിഡില്‍ ഈസ്റ്റ് വിപണികളിലും, സൗദി അറേബ്യന്‍ വിപണികളിലും വിതരണം ചെയ്യാനാണ് കരാര്‍. കരാറില്‍ ലുലുവിന്റെ ഇന്ത്യയിലെ ശൃംഖലകളിലും ഉത്പന്ന വിതരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ലോട്ടുകള്‍ക്കുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ നിലവില്‍ ലഭിച്ചു കഴിഞ്ഞുവെന്നും കമ്പനി പറഞ്ഞു.

ഓഹരി വില 12.25 രൂപ (7.39 ശതമാനം) ഉയര്‍ന്ന് 178 രൂപയില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി വില 182 രൂപയായി ഉയര്‍ന്നിരുന്നു.

2022 മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 25.88 കോടി രൂപയായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18.39 കോടി രൂപയായിരുന്നു. ആഭ്യന്തര വിപണിയില്‍ വലിയൊരു വിപുലീകരണ പദ്ധതിയിലാണ് കമ്പനി. 2021 ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്ത 1,989 ഔട്ട്ലെറ്റുകളില്‍ നിന്ന് 2022 മാര്‍ച്ച് 31-ന് അതിന്റെ ഔട്ട്ലെറ്റുകളുടെ എണ്ണം 3,412 ആയി വര്‍ദ്ധിപ്പിച്ചിരുന്നു.

Tags:    

Similar News