ഗാർനെറ്റ് വയർ ഏറ്റെടുക്കൽ: ഇന്ത്യൻ കാർഡ് ക്ലോത്തിങ് 3 ശതമാനം ഉയർന്നു
ഇന്ത്യൻ കാർഡ് ക്ലോത്തിങ് ഓഹരികൾ ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനിടയിൽ 7.37 ശതമാനം ഉയർന്നു. കമ്പനിയുടെ വിദേശ ഉപകമ്പനിയായ യുകെയിലെ ഗാർനെറ്റ് വയർ ലിമിറ്റഡിന്റെ ബാക്കിയുള്ള 40 ശതമാനം ഓഹരികൾ അതിന്റെ സംയുക്ത സംരംഭ പങ്കാളിയായ ജോസഫ് സെല്ലേഴ്‌സ് ആൻഡ് സൺ ലിമിറ്റഡിൽ നിന്ന് ഏറ്റെടുക്കാനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്നാണിത്. 1997 മുതൽ ഗാർനെറ്റ് വയർ ലിമിറ്റഡിന്റെ 60 ശതമാനം ഓഹരികളും കമ്പനി സ്വന്തമാക്കിയിരുന്നു. ഗാർനെറ്റ് വയർ മെറ്റാലിക് കാർഡ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിലും, ആഗോള ടെക്സ്റ്റൈൽ […]
ഇന്ത്യൻ കാർഡ് ക്ലോത്തിങ് ഓഹരികൾ ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനിടയിൽ 7.37 ശതമാനം ഉയർന്നു. കമ്പനിയുടെ വിദേശ ഉപകമ്പനിയായ യുകെയിലെ ഗാർനെറ്റ് വയർ ലിമിറ്റഡിന്റെ ബാക്കിയുള്ള 40 ശതമാനം ഓഹരികൾ അതിന്റെ സംയുക്ത സംരംഭ പങ്കാളിയായ ജോസഫ് സെല്ലേഴ്‌സ് ആൻഡ് സൺ ലിമിറ്റഡിൽ നിന്ന് ഏറ്റെടുക്കാനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയതിനെത്തുടർന്നാണിത്. 1997 മുതൽ ഗാർനെറ്റ് വയർ ലിമിറ്റഡിന്റെ 60 ശതമാനം ഓഹരികളും കമ്പനി സ്വന്തമാക്കിയിരുന്നു. ഗാർനെറ്റ് വയർ മെറ്റാലിക് കാർഡ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിലും, ആഗോള ടെക്സ്റ്റൈൽ വ്യവസായത്തിന് ഗുണനിലവാരമുള്ള കാർഡിംഗ് ഉൽപ്പന്നങ്ങൾ നൽകുന്നതിലും ഏർപ്പെട്ടിട്ടുള്ള കമ്പനിയാണ്.
2022 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം, യുകെ ഉപകമ്പനി 9,67,869 പൗണ്ട് വിറ്റുവരവാണ് റിപ്പോർട്ട് ചെയ്തത്. അറ്റനഷ്ടം 67,571 പൗണ്ടും. ഉടമ്പടി പ്രകാരം, ജോസഫ് സെല്ലേഴ്സിനു 2,32,873 പൗണ്ട് നൽകി, ഒരു ഓഹരിക്കു ഒരു പൗണ്ട് വിലയുള്ള, 1,40,000 ഓഹരികളാണ് വാങ്ങുക. യുകെയിലും സമീപപ്രദേശങ്ങളിലും ഉള്ള ഗാർനെറ്റ് വെയറിന്റെ സാന്നിധ്യം പരിഗണിച്ചാണ് കമ്പനിയെ ഏറ്റെടുക്കുന്നതെന്നും, ഇതുവഴി വിദേശത്തുള്ള തങ്ങളുടെ ബിസ്സിനെസ്സ് വളർത്താനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.
ഓഹരി ഇന്ന് 3.07 ശതമാനം ഉയർന്ന് 282.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.