ഉത്പാദന ശേഷി വർദ്ധന: അക്രിസിൽ ഓഹരികൾ 11 ശതമാനം ഉയർന്നു

അക്രിസിൽ ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനിടയിൽ 13 ശതമാനം ഉയർന്നു. ഗുജറാത്തിലെ ഭാവ്നഗർ പ്ലാന്റിലെ ക്വാർട്സ് കിച്ചൻ സിങ്കുകളുടെ ഉത്പാദന ശേഷി 1,60,000 യൂണിറ്റുകൾ കൂടി വർധിച്ചു എന്നറിയിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ചൊവ്വാഴ്ചയാണ് കമ്പനി ഈ വിവരം അറിയിച്ചത്. ഈ യൂണിറ്റുകളുടെ ഉത്പാദനം ജൂൺ 28 മുതൽ ആരംഭിച്ചു. ഇപ്പോൾ ക്വാർട്സ് കിച്ചൻ സിങ്കിന്റെ ഉത്പാദന ശേഷി പ്രതിവർഷം 8,40,000 യൂണിറ്റുകളിൽ നിന്ന് 10,00,000 ആയി ഉയർന്നു. 645 രൂപ വരെ ഉയർന്ന […]

Update: 2022-06-29 09:51 GMT

അക്രിസിൽ ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനിടയിൽ 13 ശതമാനം ഉയർന്നു. ഗുജറാത്തിലെ ഭാവ്നഗർ പ്ലാന്റിലെ ക്വാർട്സ് കിച്ചൻ സിങ്കുകളുടെ ഉത്പാദന ശേഷി 1,60,000 യൂണിറ്റുകൾ കൂടി വർധിച്ചു എന്നറിയിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ചൊവ്വാഴ്ചയാണ് കമ്പനി ഈ വിവരം അറിയിച്ചത്.

ഈ യൂണിറ്റുകളുടെ ഉത്പാദനം ജൂൺ 28 മുതൽ ആരംഭിച്ചു. ഇപ്പോൾ ക്വാർട്സ് കിച്ചൻ സിങ്കിന്റെ ഉത്പാദന ശേഷി പ്രതിവർഷം 8,40,000 യൂണിറ്റുകളിൽ നിന്ന് 10,00,000 ആയി ഉയർന്നു. 645 രൂപ വരെ ഉയർന്ന ഓഹരി, 63.45 രൂപ (11.13 ശതമാനം) വർധിച്ച് 633.05 ൽ വ്യാപാരം അവസാനിപ്പിച്ചു.

അക്രിസിൽ ലിമിറ്റഡ്, കോമ്പോസിറ്റ് ക്വാർട്സ് സിങ്ക് ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. കൂടാതെ, കമ്പനി 'ക്യാരീസിൽ' എന്ന ബ്രാൻഡിന്റെ കീഴിൽ എല്ലാവിധ അടുക്കള ഉപകരണങ്ങളും ഉത്പാദിപ്പിക്കുന്നു.

കഴിഞ്ഞയാഴ്ച അക്രിസിൽ ഐകിയ സപ്ലൈ (IKEA Supply AG-Switzerland) ലേക്കുള്ള തങ്ങളുടെ വിതരണം ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഐകിയ ഗൃഹോപകരണ വിതരണത്തിലെ പ്രമുഖ കമ്പനിയാണ്. ഐകിയയ്ക്കുള്ള 'കോമ്പോസിറ്റ് ക്വാർട്സ് കിച്ചൻ സിങ്കുകളുടെ' അധിക ഉത്പാദനം ജൂലൈ അവസാനത്തിൽ ആരംഭിക്കുമെന്നും, വിതരണം ഓഗസ്റ്റിൽ തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

Tags:    

Similar News