ടെക്നോളജി ട്രാൻസ്ഫർ: പരസ് ഡിഫൻസ് ഓഹരികൾ 9 ശതമാനം നേട്ടത്തിൽ

പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 10.90 ശതമാനം ഉയർന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ, 'ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം' എന്ന സാങ്കേതിക വിദ്യ കൈമാറുന്നതിനായി കമ്പനിയുമായി 'ലെറ്റർ ഓഫ് ഇന്റന്റ്' നടപ്പിലാക്കിയതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ആണ് ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലും, വിദേശത്തും ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റത്തിന്റെ വികസനം, […]

Update: 2022-06-28 08:50 GMT

പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 10.90 ശതമാനം ഉയർന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ, 'ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം' എന്ന സാങ്കേതിക വിദ്യ കൈമാറുന്നതിനായി കമ്പനിയുമായി 'ലെറ്റർ ഓഫ് ഇന്റന്റ്' നടപ്പിലാക്കിയതിനു പിന്നാലെയാണ് ഓഹരി വില ഉയർന്നത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ആണ് ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തത്.

ഇന്ത്യയിലും, വിദേശത്തും ഒപ്റ്റിക്കൽ ഇമേജിംഗ് സിസ്റ്റത്തിന്റെ വികസനം, നിർമ്മാണം, വിൽപന എന്നിവയ്ക്കായാണ് ഈ സാങ്കേതികവിദ്യ കൈമാറുന്നത്. കമ്പനിയുടെ ഓഹരികൾ ഇന്ന് 8.90 ശതമാനം ഉയർന്നു 631.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രതിരോധ, ബഹിരാകാശ ഉപയോ​ഗങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ, സംവിധാനങ്ങൾ, പരിഹാരങ്ങൾ എന്നിവയുടെ രൂപകൽപ്പന, വികസനം, നിർമ്മാണം, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ.

Tags:    

Similar News