ഓഹരി തിരികെ വാങ്ങൽ: ബജാജ് ഓട്ടോയ്ക്ക് ഉയർച്ച
ബജാജ് ഓട്ടോയുടെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിനിടയിൽ 3.69 ശതമാനം ഉയർന്നു. കമ്പനി ബോർഡ് 2,500 കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങുന്നതിനു തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഒരു ഓഹരിക്ക് പരമാവധി 4,600 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. തിരികെ വാങ്ങൽ ഓപ്പൺ മാർക്കറ്റിലുടെയാണ് നടത്തുന്നതെന്നും, 54,34,782 ഓഹരികളാണ് ഇങ്ങനെ തിരിച്ചു വാങ്ങാൻ തീരുമാനിച്ചിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. ഇത് 2022 ജൂൺ 27 വരെയുള്ള കമ്പനിയുടെ പെയ്ഡ് അപ്പ് ഷെയർ ക്യാപിറ്റലിന്റെ ഏകദേശം 1.88 ശതമാനമാണ്. “ഇത് ഒരു […]
ബജാജ് ഓട്ടോയുടെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിനിടയിൽ 3.69 ശതമാനം ഉയർന്നു. കമ്പനി ബോർഡ് 2,500 കോടി രൂപയുടെ ഓഹരികൾ തിരിച്ചു വാങ്ങുന്നതിനു തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഒരു ഓഹരിക്ക് പരമാവധി 4,600 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. തിരികെ വാങ്ങൽ ഓപ്പൺ മാർക്കറ്റിലുടെയാണ് നടത്തുന്നതെന്നും, 54,34,782 ഓഹരികളാണ് ഇങ്ങനെ തിരിച്ചു വാങ്ങാൻ തീരുമാനിച്ചിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. ഇത് 2022 ജൂൺ 27 വരെയുള്ള കമ്പനിയുടെ പെയ്ഡ് അപ്പ് ഷെയർ ക്യാപിറ്റലിന്റെ ഏകദേശം 1.88 ശതമാനമാണ്.
“ഇത് ഒരു ഓപ്പൺ മാർക്കറ്റ് ഓഫറാണ്. അതിനാൽ തിരികെ വാങ്ങൽ ഓഫർ അവസാനിക്കുമ്പോൾ ഓഹരി പ്രതീക്ഷിച്ച ലെവലിൽ എത്തിയിരിക്കണം എന്നില്ല. അതിനാൽ റീട്ടെയ്ൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഈ തിരികെ വാങ്ങൽ കൊണ്ട് കാര്യമായ ഉയർച്ച ഉണ്ടാവണമെന്നില്ല. എങ്കിലും ഓഹരിക്ക് മൂല്യമുള്ളതിനാൽ 4,400 രൂപ വരെ എത്താൻ സാധ്യതയുണ്ടെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്," എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ റിസർച്ച് അനലിസ്റ്റ് അശ്വിൻ പാട്ടീൽ പറഞ്ഞു. ബിഎസ്ഇ യിൽ ഓഹരി 1.29 ശതമാനം ഉയർന്ന് 3,862.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.