ക്രൂഡോയില്‍ മുന്നേറ്റവും, രൂപയുടെ വീഴ്ച്ചയും വിപണിക്ക് പ്രതികൂലം
ആര്‍ബിഐ പുതിയ പോളിസി നിരക്കുകള്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള രണ്ടാം സെഷനില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ആഗോള സൂചനകളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഇന്നലെ, ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മൂന്ന് മേഖലകളില്‍-ബാങ്കിംഗ്, ഓട്ടോമൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ്- ഒന്നിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. റിയല്‍റ്റി ഓഹരികളുടെ മികച്ച പ്രകടനം സൂചികകളെ വന്‍ നഷ്ടത്തില്‍ നിന്നു രക്ഷിച്ചു. എന്നാല്‍, ഇന്ന് അത്തരം മുന്നേറ്റങ്ങള്‍ക്കുള്ള സൂചനകളൊന്നും ലഭ്യമല്ല. ഏഷ്യന്‍-യുഎസ് വിപണികള്‍ ഏഷ്യന്‍ വിപണിയില്‍ രാവിലെ ജപ്പാനിലെ നിക്കി ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ്. നിക്കി […]
;ആര്‍ബിഐ പുതിയ പോളിസി നിരക്കുകള്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള രണ്ടാം സെഷനില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ആഗോള സൂചനകളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഇന്നലെ, ആദ്യ ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മൂന്ന് മേഖലകളില്‍-ബാങ്കിംഗ്, ഓട്ടോമൊബൈല്‍, റിയല്‍ എസ്‌റ്റേറ്റ്- ഒന്നിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. റിയല്‍റ്റി ഓഹരികളുടെ മികച്ച പ്രകടനം സൂചികകളെ വന്‍ നഷ്ടത്തില്‍ നിന്നു രക്ഷിച്ചു. എന്നാല്‍, ഇന്ന് അത്തരം മുന്നേറ്റങ്ങള്‍ക്കുള്ള സൂചനകളൊന്നും ലഭ്യമല്ല.
ഏഷ്യന്‍-യുഎസ് വിപണികള്‍
ഏഷ്യന്‍ വിപണിയില്‍ രാവിലെ ജപ്പാനിലെ നിക്കി ഒഴികെയുള്ള മറ്റെല്ലാ സൂചികകളും നഷ്ടത്തിലാണ്. നിക്കി പിടിച്ചു നില്‍ക്കാനുള്ള കാരണം ബാങ്ക് ഓഫ് ജപ്പാന്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന നടപടികളാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.10 ന് 0.47 ശതമാനം താഴ്ച്ചയിലാണ്.
അമേരിക്കന്‍ വിപണികള്‍ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 0.81 ശതമാനവും, എസ് ആന്‍ഡ് പി 500 1.08 ശതമാനവും, നാസ്ഡാക് 0.73 ശതമാനവും നഷ്ടം കാണിക്കുന്നു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ണായകമായ മീറ്റിംഗ് ഇന്ന് ആരംഭിക്കുകയാണ്. ബോണ്ട് വാങ്ങല്‍ പരിപാടികള്‍ അവസാനിപ്പിക്കുകയും, നിരക്ക് വര്‍ദ്ധനവ് നേരിയ തോതിലെങ്കിലും നടപ്പിലാക്കാനുമാണ് സാധ്യത.
ക്രൂഡോയില്‍
ക്രൂഡോയില്‍ വില ഏഷ്യന്‍ വിപണിയില്‍ ഉയരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ അമേരിക്കയിലെ ഡിമാന്‍ഡ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കൂടാതെ, ചൈനയിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങിയതിനാല്‍ അവിടെ നിന്നുള്ള ആവശ്യവും വര്‍ദ്ധിക്കും. ഓഗസ്റ്റിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്ന് 124.8 ഡോളറിലെത്തി നില്‍ക്കുന്നു. രൂപ റെക്കോഡ് തകര്‍ച്ചയിലൂടെ കടന്നു പോകുകയാണ്. ഇന്നലെ 77.74 ലാണ് ഇന്ത്യന്‍ കറന്‍സി അവസാനിച്ചത്. ഉയരുന്ന ക്രൂഡ് വില ഈ സ്ഥിതി കൂടുതല്‍ വഷളാക്കും. പണപ്പെരുപ്പത്തിനെതിരായ ആര്‍ബിഐയുടെ എല്ലാ നീക്കങ്ങളെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെയും നല്ല രീതിയില്‍ വില്‍പ്പന തുടര്‍ന്നു. അവര്‍ 2,484 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 1,904 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വില്‍പ്പനയും വാങ്ങലും തമ്മിലുള്ള അന്തരം നേരിയതായതിനാല്‍ വിപണിയില്‍ വലിയ സ്വാധീനം ചെലുത്താന്‍ വിദേശ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് സാധിച്ചില്ല.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,770 രൂപ (ജൂണ്‍ 09)
ഒരു ഡോളറിന് 77.69 രൂപ (ജൂണ്‍ 09)
ബ്രെന്റ് ക്രൂഡ് ബാരലിന് 124.05 ഡോളര്‍ (8.40 am)
ഒരു ബിറ്റ് കോയിന്റെ വില 24,64,320 രൂപ (8.40 am)