4,850 കോടി രൂപയുടെ ഓര്‍ഡര്‍: ഐറ്റിഡി സിമെന്റേഷൻ ഓഹരി വില ഉയര്‍ന്നു
ഐറ്റിഡി സിമെന്റേഷന്റെ ഓഹരികൾ ബിഎസ്ഇ യില്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 13.46 ശതമാനം ഉയര്‍ന്നു. കമ്പനിക്ക് 4,850 കോടി രൂപയുടെ റോഡ് പദ്ധതിക്കുള്ള ഓര്‍ഡര്‍ ലഭിച്ചതോടെയാണ് വില ഉയര്‍ന്നത്. ഉത്തര്‍പ്രദേശില്‍ ആറുവരി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സിവില്‍ അനുബന്ധ എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) കരാറാണ് കമ്പനിക്ക് ലഭിച്ചത്. അവസാന ക്ലോസിംഗ് വില വെച്ചു കണക്കാക്കിയാൽ, കമ്പനിയുടെ വിപണി മൂല്യത്തിന്റെ (1,144.96 കോടി രൂപ) നാലിരട്ടി വരും കരാര്‍ തുകയെന്നുള്ളതാണ് പ്രധാന വസ്തുത. ഓഹരികള്‍ […]
ഐറ്റിഡി സിമെന്റേഷന്റെ ഓഹരികൾ ബിഎസ്ഇ യില്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 13.46 ശതമാനം ഉയര്‍ന്നു. കമ്പനിക്ക് 4,850 കോടി രൂപയുടെ റോഡ് പദ്ധതിക്കുള്ള ഓര്‍ഡര്‍ ലഭിച്ചതോടെയാണ് വില ഉയര്‍ന്നത്. ഉത്തര്‍പ്രദേശില്‍ ആറുവരി ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സിവില്‍ അനുബന്ധ എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) കരാറാണ് കമ്പനിക്ക് ലഭിച്ചത്. അവസാന ക്ലോസിംഗ് വില വെച്ചു കണക്കാക്കിയാൽ, കമ്പനിയുടെ വിപണി മൂല്യത്തിന്റെ (1,144.96 കോടി രൂപ) നാലിരട്ടി വരും കരാര്‍ തുകയെന്നുള്ളതാണ് പ്രധാന വസ്തുത.
ഓഹരികള്‍ 8.24 ശതമാനം ഉയര്‍ന്ന് 66.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇപിസി ഓര്‍ഡറാണിത്. ഈ ഓര്‍ഡറിലൂടെ, കമ്പനിയുടെ മൊത്തം ഓര്‍ഡര്‍ ബുക്ക് 20,000 കോടി രൂപയായി. ഇത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വരും വര്‍ഷങ്ങളിലേക്കുള്ള വരുമാന വ്യക്തത നല്‍കുന്നുണ്ട്. മറൈന്‍ സ്ട്രക്‌ചേഴ്‌സ്, മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റംസ്, എയര്‍പോര്‍ട്ടുകള്‍, ഹൈഡ്രോ-ഇലക്ട്രിക് പവര്‍, ടണലുകള്‍, അണക്കെട്ടുകള്‍, ജലസേചനം, ഹൈവേകള്‍, പാലങ്ങള്‍, ഫ്‌ളൈഓവറുകള്‍, വ്യാവസായിക കെട്ടിടങ്ങളും ഘടനകളും, ഫൗണ്ടേഷന്‍, സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയറിംഗ് എന്നിവയിലെല്ലാം കമ്പനിക്ക് വൈദഗ്ദ്ധ്യമുണ്ട്. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 68.8 ശതമാനം കുറഞ്ഞ് 16.38 കോടി രൂപയായിരുന്നു.