സെനഗൽ പദ്ധതി: വാ ടെക് വെബാഗ് ഓഹരികൾ 10 ശതമാനം ഉയർന്നു
വാ ടെക് വെബാഗിന്റെ ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ജിക്ക (ജിഐസിഎ) ഫണ്ട് ചെയുന്ന 146 മില്യൺ യൂറോയുടെ ഒരു ജല ശുദ്ധീകരണ പദ്ധതി സെനഗലിൽ കമ്പനിക്കു ലഭിച്ചതോടെയാണ് ഓഹരി വില ഉയർന്നത്. വെസ്റ്റ് ആഫ്രിക്കൻ റീജിയണിലെ സെനഗൽ എന്ന സ്ഥലത്തു നിന്ന് ലഭിച്ച ഈ ഓർഡർ വെബാഗിനു മികച്ചൊരു നേട്ടമാണ്. വാ ടെക് വെബാഗിന്റെ ഓഹരി 9.64 ശതമാനം ഉയർന്നു 274 .55 രൂപയിലെത്തി. വ്യാപാരത്തിന്റെ അവസാനം, 7.60 രൂപ (3.04 ശതമാനം) ഉയർന്നു […]
വാ ടെക് വെബാഗിന്റെ ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് മികച്ച നേട്ടമുണ്ടാക്കി. ജിക്ക (ജിഐസിഎ) ഫണ്ട് ചെയുന്ന 146 മില്യൺ യൂറോയുടെ ഒരു ജല ശുദ്ധീകരണ പദ്ധതി സെനഗലിൽ കമ്പനിക്കു ലഭിച്ചതോടെയാണ് ഓഹരി വില ഉയർന്നത്. വെസ്റ്റ് ആഫ്രിക്കൻ റീജിയണിലെ സെനഗൽ എന്ന സ്ഥലത്തു നിന്ന് ലഭിച്ച ഈ ഓർഡർ വെബാഗിനു മികച്ചൊരു നേട്ടമാണ്.
വാ ടെക് വെബാഗിന്റെ ഓഹരി 9.64 ശതമാനം ഉയർന്നു 274 .55 രൂപയിലെത്തി. വ്യാപാരത്തിന്റെ അവസാനം, 7.60 രൂപ (3.04 ശതമാനം) ഉയർന്നു 258 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ പ്രൊജക്റ്റ് ടൊയോട്ട സുഷോ കോർപറേഷനും (ടൊയോട്ട), ജപ്പാൻ ആൻഡ് ഇഫാജ് ജെനി സിവിൽ, ഫ്രാൻസ് (ഇഫാജ്- 'Eiffage') എന്നിവരുമായി ചേർന്നാണ് വെബാഗ് ചെയ്യുന്നത്. വെബാഗ് ടെക്നോളജി & സിസ്റ്റം ഇന്റഗ്രേറ്റർ ആയി പ്രവർത്തിക്കും. ഇഫാജ് നിർമാണ പ്രവർത്തനങ്ങൾക്കും, ടൊയോട്ട പ്രൊജക്റ്റ് മാനേജ് ചെയ്യുന്നതിനും സഹകരിക്കും.
ജിക്ക (JICA) ധനസഹായം നൽകുന്ന ഈ പദ്ധതിയിലൂടെ സെനഗലിലെ ആളുകൾക്ക് സുരക്ഷിതവും സ്ഥിരവുമായ ജലവിതരണം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. വെസ്റ്റ് ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ കടൽജല ശുദ്ധീകരണ പ്ലാന്റ് ആയതിനാൽ അവിടുത്തെ ദശ ലക്ഷത്തോളം വരുന്ന ആളുകളുടെ ജല ആവശ്യകതയിൽ ഇത് സമഗ്രമായ പുരോഗതി വരുത്തും. കൂടാതെ, സെനഗലിലെ സമ്പദ് വ്യവസ്ഥയിൽ സുസ്ഥിരമായ വികസനവും ഉറപ്പു വരുത്തുന്നു.