ഏഥർ ഇൻഡസ്ട്രീസ് ലിസ്റ്റിംഗിൽ 21 ശതമാനം നേട്ടം
ഏഥർ ഇൻഡസ്ട്രീസ് ഓഹരികൾ ബിഎസ്ഇ യിൽ ലിസ്റ്റ് ചെയ്തപ്പോൾ ആദ്യ ദിനത്തിൽ തന്നെ 20 ശതമാനത്തിന്റെ നേട്ടം. ഓഹരി, അതിന്റെ ഇഷ്യൂ വിലയായ 642 രൂപയിൽ നിന്നും, 9.99 ശതമാനം ഉയർന്ന് 706.15 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് എല്ലാ വിഭാഗം നിക്ഷേപകരുടേയും വൻതോതിലുള്ള വാങ്ങലുകൾക്ക് വിധേയമായി 20.99 ശതമാനം ഉയർന്ന് അപ്പർ സർക്ക്യൂട്ട് ആയ 776.75 രൂപയിലെത്തി. രാസവസ്തുക്കളും ഉപോൽപ്പന്നങ്ങളും നിർമിക്കുന്ന കമ്പനിയാണിത്. ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ കെമിക്കൽസ്, സ്പെഷ്യാലിറ്റി, ഇലക്ട്രോണിക്ക് കെമിക്കൽസ്, മെറ്റീരിയൽ സയൻസ്, ഹൈ […]
ഏഥർ ഇൻഡസ്ട്രീസ് ഓഹരികൾ ബിഎസ്ഇ യിൽ ലിസ്റ്റ് ചെയ്തപ്പോൾ ആദ്യ ദിനത്തിൽ തന്നെ 20 ശതമാനത്തിന്റെ നേട്ടം. ഓഹരി, അതിന്റെ ഇഷ്യൂ വിലയായ 642 രൂപയിൽ നിന്നും, 9.99 ശതമാനം ഉയർന്ന് 706.15 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് എല്ലാ വിഭാഗം നിക്ഷേപകരുടേയും വൻതോതിലുള്ള വാങ്ങലുകൾക്ക് വിധേയമായി 20.99 ശതമാനം ഉയർന്ന് അപ്പർ സർക്ക്യൂട്ട് ആയ 776.75 രൂപയിലെത്തി.
രാസവസ്തുക്കളും ഉപോൽപ്പന്നങ്ങളും നിർമിക്കുന്ന കമ്പനിയാണിത്. ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ കെമിക്കൽസ്, സ്പെഷ്യാലിറ്റി, ഇലക്ട്രോണിക്ക് കെമിക്കൽസ്, മെറ്റീരിയൽ സയൻസ്, ഹൈ പെർഫോമൻസ് ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെല്ലാം ഇവർ സേവനങ്ങൾ നൽകുന്നു.
കമ്പനിയുടെ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇഷ്യൂ ചെയ്തപ്പോൾ 6.26 മടങ്ങ് അധികം അപേക്ഷകളാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. സ്ഥാപന നിക്ഷേപകർക്കായി നീക്കി വെച്ചതിൽ 17.57 മടങ്ങും, റീട്ടെയിൽ, നോൺ-ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകർക്കായി നീക്കിവച്ചിരുന്ന ഭാഗങ്ങൾക്ക് യഥാക്രമം 1.14 മടങ്ങും, 2.52 മടങ്ങും അധിക അപേക്ഷകളാണ് ലഭിച്ചത്.
ഐപിഒയിലൂടെ കമ്പനി 808 കോടി രൂപ സമാഹരിച്ചു. സമാഹരിച്ച തുകയിൽ 138 കോടി രൂപ വരെ, കമ്പനി കടമെടുത്തതിന്റെ മുഴുവനോ അല്ലെങ്കിൽ ഒരു ഭാഗമോ തിരിച്ചടയ്ക്കുന്നതിനോ മുൻകൂറായി അടയ്ക്കുന്നതിനോ ഉപയോഗിക്കുമെന്ന് അറിയിച്ചു. നിർമ്മാണ സൗകര്യത്തിന് മൂലധന ചെലവായി 163 കോടി രൂപയും, പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി 165 കോടി രൂപയും വിനിയോഗിക്കും. മിച്ചമുള്ള തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ചെലവാക്കും.
ഏഥർ ഇന്ത്യയിലെ വളർന്നു വരുന്ന സ്പെഷ്യലിറ്റി കെമിക്കൽ കമ്പനികളിലൊന്നാണ്. 2019-2021 സാമ്പത്തിക വർഷ കാലയളവിൽ കമ്പനിയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 49.5 ശതമാനമായിരുന്നു. 2022 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം, ഏഥറിന്റെ പോർട്ട്ഫോളിയോയിൽ ഏകദേശം 25 ഓളം ഉത്പന്നങ്ങളുണ്ട്.