പുതിയ നികുതി ഘടന: ഏഴ് ലക്ഷം പരിധി വിട്ടാലും നികുതി വേണ്ട

ഉദാഹരണത്തിന, വരുമാനം 7,03,000 ആണെങ്കില്‍ അവര്‍ക്ക് പൂര്‍ണമായും ടാക്‌സ് റിബേറ്റ് ആനൂകുല്യം ലഭിക്കില്ലായിരുന്നു.

Update: 2023-03-24 07:45 GMT


പുതിയ നികുതി സമ്പ്രദായം സ്വീകരിച്ച് ആദായ നികുതി ഫയല്‍ ചെയ്യുന്ന ആള്‍ക്ക് നികുതി ഇളവ് 7 ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്ന് ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. പുതിയ നികുതി സമ്പ്രദായത്തിലേക്ക് ആദായ നികുതി ദായകരെ ആകര്‍ഷിക്കുന്നതിനായിട്ടായിരുന്നു ഇങ്ങനെ ഒരു നിര്‍ദേശം. അതേസമയം, 7 ലക്ഷത്തിന് തൊട്ടു മുകളിലേക്ക് വരുമാനം കടന്നാല്‍ ഇതിന് അര്‍ഹത നഷ്ടപ്പെടുമെന്നത് നികുതീ ദായകര്‍ക്ക് വലിയ ആശങ്ക ഉണ്ടാക്കി.

എന്നാല്‍, നിങ്ങളുടെ നികുതി വിധേയ വരുമാനം ഏഴ് ലക്ഷം കടന്നു എന്നു കരുതി അധിക വരുമാനത്തിന് അധിക നികുതി നല്‍കേണ്ടതില്ലെന്ന തരത്തിലുള്ള പ്രൊപ്പോസല്‍ ഐടി വകുപ്പ് പരിഗണിക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴു ലക്ഷം രൂപ വരെ നികുതി വേണ്ട എന്നായിരുന്നു ബജറ്റ് പ്രഖ്യാപനമെങ്കില്‍ നേരിയ തോതില്‍ ഏഴ് എന്ന പരിധി കടക്കുന്നവരുടെ കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. ഉദാഹരണത്തിന, വരുമാനം 7,03,000 ആണെങ്കില്‍ അവര്‍ക്ക് പൂര്‍ണമായും ടാക്‌സ് റിബേറ്റ് ആനൂകുല്യം ലഭിക്കില്ലായിരുന്നു. റിപ്പോര്‍ട്ടനുസരിച്ച്, ഇങ്ങനെ നേരിയ തോതില്‍ പരിധി കടക്കുന്ന കേസുകളില്‍ ഒഴിവ് അനുവദിച്ചേക്കും.

ഇതുകൂടി പ്രാവര്‍ത്തികമായാല്‍ പുതിയ നികുതി ഘടന ആദായ നികുതീ ദായകരെ സംബന്ധിച്ചിടത്തോളം വലിയ ആകര്‍ഷകമാകും. പരിഷ്‌കരിച്ച നികുതി സംവിധാനത്തിലേക്ക് ചേക്കേറുന്ന ആദായ നികുതി ദായകരുടെ എണ്ണം കുതിച്ചുയരാനും ഇത് ഇടയാക്കും. അതേസമയം വിവിധ സെക്ഷനുകളുടെ റിബേറ്റിന് വിധേയമാകുന്ന പഴയ നികുതി സമ്പ്രദായവും നികുതീ ദായകര്‍ക്ക് തിരഞ്ഞെടുക്കാം.


Tags:    

Similar News